---
title: "മുസ്ലിം ലീഗ് കുടുംബ സംഗമം; യുവജനങ്ങളെ മൂല്യബോധമുളള രാഷ്ട്രീയക്കാരാക്കുക മുസ്ലിം ലീഗ്"
english_title: "Muslim League Family Reunion; Muslim League to make the youth value conscious politicians"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99564/muslim-league-family-reunion-muslim-league-to-make-the-youth-value-conscious-politicians-newpost"
published_at: "2023-02-25T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9c0a5819f4_muslim_leage_.jpg"
keywords: []
---

# മുസ്ലിം ലീഗ് കുടുംബ സംഗമം; യുവജനങ്ങളെ മൂല്യബോധമുളള രാഷ്ട്രീയക്കാരാക്കുക മുസ്ലിം ലീഗ്

> **Lead Summary:** **പുറമേരി: **യുവജനങ്ങളെ മൂല്യബോധമുള്ള രാഷ്ട്രീയക്കാരാക്കുവാൻ ശ്രമിക്കണമെന്ന് മുസ്ലിം ലീഗ് കുടുംബ സംഗമം. കൂടാതെ വളർന്ന് വരുന്ന ലഹരി ഫാഷനിൽനിന്നും സോഷ്യൽമീഡിയ അമിത ഉപയോഗത്തിലുടെ വിജയോന്മാദം കൊളളുന്നതിൽ നിന്നും യുവാക്കളെ മൂല്യബോധ്യമുള്ള

## Article Content

**പുറമേരി: **യുവജനങ്ങളെ മൂല്യബോധമുള്ള രാഷ്ട്രീയക്കാരാക്കുവാൻ ശ്രമിക്കണമെന്ന് മുസ്ലിം ലീഗ് കുടുംബ സംഗമം. കൂടാതെ വളർന്ന് വരുന്ന ലഹരി ഫാഷനിൽനിന്നും സോഷ്യൽമീഡിയ അമിത ഉപയോഗത്തിലുടെ വിജയോന്മാദം കൊളളുന്നതിൽ നിന്നും യുവാക്കളെ മൂല്യബോധ്യമുള്ള

രാഷ്ട്രീയക്കാരാക്കി കുടുംബത്തിനും, സമൂഹത്തിനും,ഉപകാരപ്പെടുന്നവരാക്കി മറ്റേണ്ടുന്ന ഉത്തരവാദിത്വം ഒരോ കുടുബത്തിനും ആയിരിക്കുമെന്ന് പെരുമുണ്ടച്ചേരി ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.സി.മുജീബ് റഹ്മാൻ പറഞ്ഞു.

മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ വി പി കുഞ്ഞമ്മദ് മാസ്റ്റർ , എ.പി മുനീർ മാസ്റ്റർ, കപ്പ്ളിക്കണ്ടി മജീദ്, എം.എ ഗഫൂർ, എം.എ.ലത്തീഫ്, കെ.കെ.റിയാസ് എം.റഫീഖ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ചിറയിൽ അമ്മത് ഹാജി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ രാഷ്ട്രിയം' എന്ന വിഷയം ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ ജാതിയേരി അവതരിപ്പിച്ചു.

യുവാക്കളുടെ രാഷ്ട്രീയ അലസത ഭാവി ജനാധിപത്യ സംങ്കൽപ്പങ്ങളേ മങ്ങലേൽപ്പിക്കുമെന്നും ഇന്ത്യൻഭരണഘടനയിൽ അഭിമാനവും, മതേതരജനാധിപത്യത്തിൽ വിശ്വാസവുമുണ്ടെങ്കിൽ നമ്മുടെ നാടിനെ ആർക്കും തകർക്കാൻ സാധിക്കില്ലന്ന് കുഞ്ഞബ്ദുല്ല മാസ്റ്റർ ഓർമ്മപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99564/muslim-league-family-reunion-muslim-league-to-make-the-youth-value-conscious-politicians-newpost)