---
title: "തൊഴിലുറപ്പ് പദ്ധതി;  ഇയ്യങ്കോട് കളിക്കളം പ്രവൃത്തി പുരോഗമിക്കുന്നു"
english_title: "Employment Guarantee Project: Iyankode playground work is in progress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99572/employment-guarantee-project-iyankode-playground-work-is-in-progress"
published_at: "2023-02-25T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9c4529d0dd_kalikkalam_pic.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി;  ഇയ്യങ്കോട് കളിക്കളം പ്രവൃത്തി പുരോഗമിക്കുന്നു

> **Lead Summary:** **നാദാപുരം**: ഇയ്യംങ്കോട് പുഴയോരത്ത് കളിക്കളം പ്രവൃത്തി പുരോഗമിക്കുന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപാ ചെലവിൽ ഇയ്യംകോട് പുഴയോരത്തോടു ചേർന്ന് കിടക്കുന്ന സ്ഥലത്തു നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത് .

## Article Content

**നാദാപുരം**: ഇയ്യംങ്കോട് പുഴയോരത്ത് കളിക്കളം പ്രവൃത്തി പുരോഗമിക്കുന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപാ ചെലവിൽ ഇയ്യംകോട് പുഴയോരത്തോടു ചേർന്ന് കിടക്കുന്ന സ്ഥലത്തു നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത് .

ഗ്രാമ പഞ്ചായത്തിന്റെ ഒരു ഏക്കർ പുറമ്പോക്ക് ഭൂമി റവന്യു ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം പഞ്ചായത്ത് ആസ്തിയിൽ കൂട്ടിച്ചേർത്ത സ്ഥലത്താണ് കളിക്കളമൊരുങ്ങുന്നത് . സ്ഥലത്ത് ഫുടബോൾ,ഷട്ടിൽ,വോളീബാൾ എന്നിവയ്ക്കായി പ്രത്യേകം കോർട്ടുകൾ ഉണ്ടാകും .

സ്ഥലം മണ്ണിട്ട് ഉയർത്തി നിരപ്പാക്കൽ , പുഴയോരം അതിർത്തി സ്ഥലം കെട്ടൽ , ഡ്രയിനേജ് സംവിധാനമൊരുക്കൽ എന്നിവയുടെ പണി അവസാന ഘട്ടത്തിലാണ് . മാർച്ച് അവസാനത്തോട് കുടി മുഴുവൻ പ്രവൃത്തികളും പൂർത്തീകരിച്ച് കായിക പ്രേമികൾക്ക് വിട്ടു നൽകാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു .

പ്രവൃത്തി പുരോഗതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി സ്ഥലം സന്ദർശിച്ചു വിലയിരുത്തി . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99572/employment-guarantee-project-iyankode-playground-work-is-in-progress)