---
title: "നാടിന് സമർപ്പിച്ചു; കെ.പി. മോഹനൻ റോഡ് നാടിന് സമർപ്പിച്ചു"
english_title: "Dedicated to the nation; KP Mohanan Road was dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99574/dedicated-to-the-nation-kp-mohanan-road-was-dedicated-to-the-nation"
published_at: "2023-02-25T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9c91e0d5e2_road_pic.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; കെ.പി. മോഹനൻ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **പെരിങ്ങത്തൂർ : **കെ പി മോഹനൻ എം എൽ എ റോഡ് നാടിന് സമർപ്പിച്ചു. കരിയാട് താവുമ്പത്ത് എം.എൽ.എ. യുടെ പ്രത്യേക വികസനഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പനോളിമുക്ക് കുരിക്കേട്ടിൽ താഴെ കിഴക്കയിൽ മുക്ക് റോഡാണ് നാടിന് സമർപ്പിച്ചത്.

## Article Content

**പെരിങ്ങത്തൂർ : **കെ പി മോഹനൻ എം എൽ എ റോഡ് നാടിന് സമർപ്പിച്ചു. കരിയാട് താവുമ്പത്ത് എം.എൽ.എ. യുടെ പ്രത്യേക വികസനഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പനോളിമുക്ക് കുരിക്കേട്ടിൽ താഴെ കിഴക്കയിൽ മുക്ക് റോഡാണ് നാടിന് സമർപ്പിച്ചത്.

റോഡ് ഉദ്ഘാടനം കെ.പി. മോഹനൻ എം.എൽ.എ. നിർ വഹിച്ചു . പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു. കൂടാതെ കരാറുകാരൻ എം. ബാലനെ ആദരിച്ചു. കൗൺസിലർമാരായ എൻ.എ. കരീം, എം.പി. ശ്രീജ, ആവോലം ബഷീർ പദ്ധതികൾ വിശദീകരിച്ചു.

ടി. മഹ്റൂഫ്, പി. മനോഹരൻ, സി.കെ. രവിശങ്കർ, വിനു കരിയാട്, എൻ. ജയമോഹൻ, ജയചന്ദ്രൻ നാമത്ത്, പി.കെ. രാജൻ, കെ.കെ. ഭരതൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99574/dedicated-to-the-nation-kp-mohanan-road-was-dedicated-to-the-nation)