---
title: "ജീവതാളം പദ്ധതി ; ജനശ്രദ്ധയാകർഷിച്ച് നാദാപുരം  ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിൽ "
english_title: "Jeevathalam Project; In the 19th ward of Nadapuram Gram Panchayat, attracting public attention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99579/jeevathalam-project-in-the-19th-ward-of-nadapuram-gram-panchayat-attracting-public-attention"
published_at: "2023-02-25T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9ce398c13a_jevathalam_1.jpg"
keywords: []
---

# ജീവതാളം പദ്ധതി ; ജനശ്രദ്ധയാകർഷിച്ച് നാദാപുരം  ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിൽ 

> **Lead Summary:** **നാദാപുരം: **ജീവതാളം പദ്ധതി വാർഡ് 19ൽ വർണ്ണാഭമായി. നാദാപുരം ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിലാണ് ജീവതാളം പരിപാടി നടത്തിയത്. സ്ത്രീകളും, പ്രായാധിക്യമുള്ളവരും, വിദ്യാർത്ഥികളും ഉൾപ്പെടെ നൂറിൽപരം ആളുകൾ പങ്കെടുത്തു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ അബാസ് കണേയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **ജീവതാളം പദ്ധതി വാർഡ് 19ൽ വർണ്ണാഭമായി. നാദാപുരം ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിലാണ് ജീവതാളം പരിപാടി നടത്തിയത്. സ്ത്രീകളും, പ്രായാധിക്യമുള്ളവരും, വിദ്യാർത്ഥികളും ഉൾപ്പെടെ നൂറിൽപരം ആളുകൾ പങ്കെടുത്തു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ അബാസ് കണേയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

ആയൂർവേദ ഡോക്ടർ. മുംതാസ് . ആയൂർവ്വേദത്തിലൂടെ ജീവതാളം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് നടത്തി. ജീവതാളം എന്ത്? എങ്ങനെ? എന്ന വിഷയത്തെകുറിച്ച് കുഞ്ഞി മുഹമ്മദ് .ജെ.എച്ച് ഐ. താലൂക്ക് ആശുപത്രി നാദാപുരം ക്ലാസ്സെടുത്തു. യോഗ, ജീവതാളം എന്നതിനെ കുറിച്ച് വിവിധയിനം ആസനങ്ങളും കാണിച്ചു നൽകി.

ജീവിതശൈലി പ്രതിരോധ മാർഗ്ഗത്തിന് വേണ്ടിയുള്ള വിവിധതരം ക്ലാസുകൾ കണ്ടു നിന്നവരെല്ലാം വളരെയധികം സ്വാധീനിച്ചു. ജീവതോളം പദ്ധതിയോട് അനുബന്ധിച്ച് തന്നെ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

നാദാപുരം താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ജീവിത ശൈലി രോഗ നിർണയം നടത്തി. വാർഡ് കൺവീനർ സൂപ്പി ഹാജി സ്വാഗതം പറഞ്ഞു. ജെ.എച്ച്. ഐ. പ്രിജിത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99579/jeevathalam-project-in-the-19th-ward-of-nadapuram-gram-panchayat-attracting-public-attention)