---
title: "നാട്ടു പൊലിമ '23'; സാംസ്കാരിക സംവാദം ഇന്ന് വൈകിട്ട്"
english_title: "Natu Polima '23'; Cultural debate tonight"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99633/natu-polima-23-cultural-debate-tonight"
published_at: "2023-02-25T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa036257d2d_nattupolima.jpg"
keywords: []
---

# നാട്ടു പൊലിമ '23'; സാംസ്കാരിക സംവാദം ഇന്ന് വൈകിട്ട്

> **Lead Summary:** **കൈവേലി: **നാട്ടുപൊലിമ 2023ന്റെ ഭാഗമായുള്ള സാംസ്കാരിക സംവാദം വൈകീട്ട് 6.30ന് ആരംഭിക്കും. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ കുടുംബശ്രീ, സി.ഡി.എസ് ഗ്രാൻമാ സാംസ്കാരിക വേദി കൈവേലിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് നാട്ടു പൊലിമ'23' സംഘടിപ്പിക്കുന്നത്.

## Article Content

**കൈവേലി: **നാട്ടുപൊലിമ 2023ന്റെ ഭാഗമായുള്ള സാംസ്കാരിക സംവാദം വൈകീട്ട് 6.30ന് ആരംഭിക്കും. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ കുടുംബശ്രീ, സി.ഡി.എസ് ഗ്രാൻമാ സാംസ്കാരിക വേദി കൈവേലിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് നാട്ടു പൊലിമ'23' സംഘടിപ്പിക്കുന്നത്.

സമാപന ദിവസമായ ഇന്ന് നടക്കുന്ന സാംസ്കാരിക സംവാദത്തിൽ 'ബഹുസ്വര ജീവിതം' എന്ന വിഷയത്തെക്കുറിച്ചാണ് സംവാദം. കെ.ഇ എൻ കുഞ്ഞഹമ്മദ് ആണ് സംവാദം ഉദ്ഘാടനം ചെയ്യുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അസി:പ്രൊഫസർ ഷഹാന. വി.എ മോഡറേറ്റർ ആകും . ഫെബ്രുവരി 15 മുതലാണ് നാട്ടുപൊലിമ ആരംഭിച്ചത്.

കഴിഞ്ഞ 10 ദിവസത്തെ ദിനരാത്രങ്ങൾ കൈവേലിയെ സംബന്ധിച്ചിടത്തോളം ഉത്സവമായിരുന്നു. വിവിധതരം റൈഡുകൾ, കുട്ടികൾക്കുള്ള വിനോദ കേന്ദ്രങ്ങൾ, ഫുഡ് പാർക്ക്, സാംസ്കാരിക സദസ്സുകൾ ഉൾപ്പെടെയുള്ളവ കൊണ്ട് ശ്രദ്ധേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99633/natu-polima-23-cultural-debate-tonight)