---
title: " എസ് വൈ എസ് ; നാദാപുരത്ത് ഇന്ന് യൂത്ത് പാർലമെൻ്റ്"
english_title: "SYS; Youth Parliament today in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99756/sys-youth-parliament-today-in-nadapuram"
published_at: "2023-02-26T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63faebcb795a6_S_Y_S_PIC.jpg"
keywords: []
---

#  എസ് വൈ എസ് ; നാദാപുരത്ത് ഇന്ന് യൂത്ത് പാർലമെൻ്റ്

> **Lead Summary:** **നാദാപുരം: **സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ എസ് വൈ എസ് നാദാപുരം സോണിന്റെ നേതൃത്വത്തിൽ യൂത്ത് പാർലമെൻറ് കക്കംവള്ളിയിലെ ടി.കെ സുപി ഹാജി നഗർ ഇന്ന് നടക്കും. ഒൻപത് സെഷനുകളിലായി വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികസനം, പ്രാദേശിക ചരിത്രം തുടങ്ങി ഇരുപത്തിഅഞ്ച് വ്യത്യസ്ത പഠനങ്ങളാണ് സംവിധാനിച്ചിട്ടുള്ളത്. പരിപാടി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.

## Article Content

**നാദാപുരം: **സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ എസ് വൈ എസ് നാദാപുരം സോണിന്റെ നേതൃത്വത്തിൽ യൂത്ത് പാർലമെൻറ് കക്കംവള്ളിയിലെ ടി.കെ സുപി ഹാജി നഗർ ഇന്ന് നടക്കും. ഒൻപത് സെഷനുകളിലായി വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികസനം, പ്രാദേശിക ചരിത്രം തുടങ്ങി ഇരുപത്തിഅഞ്ച് വ്യത്യസ്ത പഠനങ്ങളാണ് സംവിധാനിച്ചിട്ടുള്ളത്. പരിപാടി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.

വിവിധ സെഷനുകളിലായി ഇ കെ വിജയൻ എം.എൽ.എ, മുഹമ്മദലി സഖാഫി വള്ളിയാട്, റഷീദ് സഖാഫി കുറ്റ്യാടി, കബീർ മാസ്റ്റർ എളേറ്റിൽ, ഫിർദൗസ് സഖാഫി കടവത്തൂർ, ആഷിക് കോയ തങ്ങൾ, ഡോ.അബ്ദുൽ ഗഫൂർ അസ്ഹരി, അബ്ദുൽ ഗഫൂർ മുസലിയാർ, ഇബ്രാഹിം സഖാഫി താത്തൂർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. സമാപന സംഗമം ഡോ.കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം ഉദ്ഘാടനം നിർവഹിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99756/sys-youth-parliament-today-in-nadapuram)