---
title: "ജനകീയ പങ്കാളിത്തം; പുറയനാട് കനാൽ ശുചീകരണം നടത്തി"
english_title: "public participation; Poorayanad canal was cleaned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99797/public-participation-poorayanad-canal-was-cleaned"
published_at: "2023-02-26T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb126c57ef3_kanal_1.jpg"
keywords: []
---

# ജനകീയ പങ്കാളിത്തം; പുറയനാട് കനാൽ ശുചീകരണം നടത്തി

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിലെ പുറയനാട് കനാൽ ശുചീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ ഉർപ്പെട്ട പുറയനാട് കനാൽ ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തിയത്. മാർച്ച് 3ന് കനാൽ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിലെ പുറയനാട് കനാൽ ശുചീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ ഉർപ്പെട്ട പുറയനാട് കനാൽ ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തിയത്. മാർച്ച് 3ന് കനാൽ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

പ്രദേശത്തെ മുഴുവൻ വീടുകളിലേയും കിണർ കനാൽ തുറക്കുന്നതോടെ നിറയും. ജനകീയ ദുരന്തസേന കുറ്റിപ്രം, കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ, പ്രദേശവാസികൾ, എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തിയത് .

വാർഡ് മെമ്പർ നിഷ മനോജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ കരിമ്പിൽ ദിവാകരൻ, എ.സുരേഷ് ബാബു, സി.കെ. രാജേഷ്, രഞ്ജിത്ത് കെ.കെ., പ്രഭാകരൻ പുറ യനാട് സി.കെ ശശി ദുരന്തസേന പ്രവർത്തകരായ ബഷീർ കോടഞ്ചേരി രാഹുൽ, പവിത്രൻ, ജിഷ,പ്രഭ, ജീത്ത നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99797/public-participation-poorayanad-canal-was-cleaned)