---
title: "ഉയരും ഞാൻ നാടാകെ ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിഭിന്ന ശേഷി കലാ- കായികോത്സവം ആരംഭിച്ചു"
english_title: "I will rise all over the country; Thuneri Block Panchayat started a multi-ability arts and sports festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99809/i-will-rise-all-over-the-country-thuneri-block-panchayat-started-a-multi-ability-arts-and-sports-festival"
published_at: "2023-02-26T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb1ae3536f6_binnashehsi_pic.jpg"
keywords: []
---

# ഉയരും ഞാൻ നാടാകെ ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിഭിന്ന ശേഷി കലാ- കായികോത്സവം ആരംഭിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ**: ഉയരും ഞാൻ നാടാകെ എന്ന സന്ദേശവുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിഭിന്ന ശേഷി കലാ- കായികോത്സവം ആരംഭിച്ചു. കലാ- കായികോത്സവം ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിൽ പെട്ട നൂറോളം വിഭിന്ന ശേഷി വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു.

## Article Content

**ഇരിങ്ങണ്ണൂർ**: ഉയരും ഞാൻ നാടാകെ എന്ന സന്ദേശവുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിഭിന്ന ശേഷി കലാ- കായികോത്സവം ആരംഭിച്ചു. കലാ- കായികോത്സവം ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിൽ പെട്ട നൂറോളം വിഭിന്ന ശേഷി വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പുതിയോട്ടിൽ,തൂണേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.എൻ.രഞ്ജിത്ത്, എടച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സി.പി ശ്രീജിത്ത്,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.ഡാനിയ, ടി ജിമേഷ് , നജ്മ യാസർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദേവികരാജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സംസ്ഥാന സർക്കാറിന്റെ കഴിഞ്ഞ വർഷത്തെ ഉജ്വൽ ബാലിക അവാർഡ് നേടിയ ദേവ തീർത്ഥയെ ചടങ്ങിൽ ആദരിച്ചു. അനുപാട്യംസ് കലോത്സവ പരിപാടികൾ നിയന്ത്രിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99809/i-will-rise-all-over-the-country-thuneri-block-panchayat-started-a-multi-ability-arts-and-sports-festival)