---
title: "ബ്രദേഴ്സിന് ചാമ്പ്യൻഷിപ്പ്; തെരുവമ്പറമ്പ് കായിക മാമാങ്കം സമാപിച്ചു"
english_title: "Championship for Brothers; The street sports craze has come to an end"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99840/championship-for-brothers-the-street-sports-craze-has-come-to-an-end"
published_at: "2023-02-26T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb43ae38d54_championship_.jpg"
keywords: []
---

# ബ്രദേഴ്സിന് ചാമ്പ്യൻഷിപ്പ്; തെരുവമ്പറമ്പ് കായിക മാമാങ്കം സമാപിച്ചു

> **Lead Summary:** **നാദാപുരം:** തെരുവമ്പറമ്പ് ക്രിക്കറ്റ് സ്റ്റേഡിയം പുനരുദ്ധാരണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ശാഖ ലീഗ് കമ്മിറ്റി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടി പി അന്ത്രു സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ കായിക മാമാങ്കത്തിന് പരിസമാപ്‌തി.

## Article Content

**നാദാപുരം:** തെരുവമ്പറമ്പ് ക്രിക്കറ്റ് സ്റ്റേഡിയം പുനരുദ്ധാരണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ശാഖ ലീഗ് കമ്മിറ്റി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടി പി അന്ത്രു സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ കായിക മാമാങ്കത്തിന് പരിസമാപ്‌തി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ ടീമുകൾ മാറ്റുരച്ച ക്രിക്കറ്റ് മത്സരത്തിൽ ബ്രദേഴ്‌സ് തിരുവനന്തപുരം വിന്നേഴ്സ് കപ്പും എസ്ക്യു വടകര റണ്ണേഴ്‌സ് ട്രോഫിയും നേടി.

ശനിയാഴ്ച്ച രാത്രി നടന്ന ഫുട്‌ബോൾ ടൂർണമെന്റ് അബുദാബി കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് സാലി പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.

വിജയികളായ ടീം ചുണ്ടമുക്ക് ബ്രദേഴ്സിന് നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് വിന്നേഴ്സ് ട്രോഫി നൽകി. യൂത്ത് ഓഫ് ചേലമുക്ക് റണ്ണേഴ്‌സ് ട്രോഫിയും നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99840/championship-for-brothers-the-street-sports-craze-has-come-to-an-end)