---
title: "ബുൾബുൾ 2023; ബുൾബുൾ ഉത്സവത്തിന് ആവേശ സമാപനം"
english_title: "Bulbul 2023; An exciting end to the Bulbul festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99862/bulbul-2023-an-exciting-end-to-the-bulbul-festival"
published_at: "2023-02-26T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb623c6cfb4_bul_bull_pic.jpg"
keywords: []
---

# ബുൾബുൾ 2023; ബുൾബുൾ ഉത്സവത്തിന് ആവേശ സമാപനം

> **Lead Summary:** **തൂണേരി:**ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വടകര ജില്ല അസോസിയേഷനിലെ കബ്ബ് ബുൾബുൾ ഉത്സവ് 2023 ന് സമാപനം. രണ്ടു ദിവസങ്ങളിലായി തൂണേരി ഇ വി യു പി സ്കൂളിൽ നടന്ന പരിപാടി ജില്ലാ കമ്മീഷണർ (കബ്ബ് )സി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റൻറ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ പി. പ്രശാന്ത് മുഖ്യാതിഥിയായി.

## Article Content

**തൂണേരി:**ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വടകര ജില്ല അസോസിയേഷനിലെ കബ്ബ് ബുൾബുൾ ഉത്സവ് 2023 ന് സമാപനം. രണ്ടു ദിവസങ്ങളിലായി തൂണേരി ഇ വി യു പി സ്കൂളിൽ നടന്ന പരിപാടി ജില്ലാ കമ്മീഷണർ (കബ്ബ് )സി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റൻറ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ പി. പ്രശാന്ത് മുഖ്യാതിഥിയായി.

ജില്ലാ വൈസ് പ്രസിഡൻറ് പി പി കുഞ്ഞമ്മദ് മാസ്റ്റർ, കെ പി സുധീഷ് കുമാർ, (ഹെഡ്മാസ്റ്റർ തുണേരി ഇ.വി.യു പി സ്കൂൾ), മുകുന്ദൻ (പിടിഎ പ്രസിഡൻറ് ) ഷൈനി (എ ഡി സി ബുൾബുൾ ) എന്നിവർ സംസാരിച്ചു . രണ്ട് ദിവസങ്ങളിലായി നടന്ന ഉത്സവത്തിൽ വിഗറസ് ഗെയിം, പ്ലേ ആക്ടിംഗ്/ താരാ സ്റ്റോറി , റെഡ് ഫ്ലവർ, കളാരവ് , ബി പി സിക്സ് , അഡ്വഞ്ചർ ആക്ടിവിറ്റി , വർണ്ണം , വിജ്ഞാന വേട്ട , ഓർമ്മ പരിശോധന , കരകൗശലം , കളിച്ചന്ത തുടങ്ങിയ പരിപാടികൾ നടന്നു.

റെഡ് ഫ്ലവർ / കളാരവ് അസിസ്റ്റൻറ് സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണർ സി.കെ. മനോജ് കുമാറും അഡ്വഞ്ചർ ആക്ടിവിറ്റി ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ (എസ്) വികെ മോഹനനും വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ കെ കെ ശശികല, ജില്ലാ ട്രെയിനിങ് കമ്മീഷണർ , ദിവ്യപ്രഭ , സി സുനീഷ് കുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. പ്രവീൺ സ്വാഗതവും ടി അഷറഫ് (എ ഡി സി കബ്ബ്) നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99862/bulbul-2023-an-exciting-end-to-the-bulbul-festival)