---
title: "ഗണിതാശാത്ര സെമിനാർ ; കൂനന്റവിട ശശിയുടെ സ്മരണാർത്ഥം സെമിനാർ"
english_title: "Mathematics Seminar; Seminar in memory of Koonantavitha Sasi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99876/mathematics-seminar-seminar-in-memory-of-koonantavitha-sasi"
published_at: "2023-02-26T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb700b58aa9_maths_club_2.jpg"
keywords: []
---

# ഗണിതാശാത്ര സെമിനാർ ; കൂനന്റവിട ശശിയുടെ സ്മരണാർത്ഥം സെമിനാർ

> **Lead Summary:** **നാദാപുരം: **പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ഗണിത ശാസ്ത്ര അധ്യാപകനായിരുന്ന കൂനന്റവിട ശശിയുടെ സ്മരണാർത്ഥം സ്‌കൂളിലെ ഗണിത ക്ലബ്ബിന്റെ നേത്യത്വത്തിൽ ഗണിത ശാത്രസെമിനാർ നടത്തി.സ്‌കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ എ.മനോജൻ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**നാദാപുരം: **പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ഗണിത ശാസ്ത്ര അധ്യാപകനായിരുന്ന കൂനന്റവിട ശശിയുടെ സ്മരണാർത്ഥം സ്‌കൂളിലെ ഗണിത ക്ലബ്ബിന്റെ നേത്യത്വത്തിൽ ഗണിത ശാത്രസെമിനാർ നടത്തി.സ്‌കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ എ.മനോജൻ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രിൻസിപ്പൾ ഇൻ ചാർജ്ജ് എം.കെ.കുഞ്ഞബ്ദുല്ല അധ്യക്ഷനായി.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.രാജ്കുമാർ വിഷയാവതരണം നടത്തി.

സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്‌കൂൾ പ്രിൻസിപ്പൾ മൊയ്തു പറമ്പത്ത്,ഹെഡ്മാസ്റ്റർ മരുന്നോളി കുഞ്ഞബ്ദുല്ല,ഗണിത അധ്യാപകരായ രാജീവൻ കാങ്ങാട്,പി.സുഗത എന്നിവർക്കുളള ഉപഹാരം ബംഗ്ലത്ത് മുഹമ്മദ് കൈമാറി.

സ്‌കൂളിലേക്കുളള പൂർവ്വ വിദ്യാർഥികൾക്കുളള ഉപഹാരമായ ലാപ്‌ടോപ്പുകൾ അരുൺ ജി.രാജ്,ജംഷിദ് റാസി എന്നിവർ കൈമാറി.ചടങ്ങിൽ മുഹമ്മദ് മേച്ചേരി,വി.പി.നസീർ,എ.ടി.അബ്ദുൽറഹൂഫ്,പി.റഫീഖ്,അലൻ ടോം,സ്‌നേഹ രമേശ്,ടി.മുഹമ്മദ്,സുഹ അഷ്‌റഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99876/mathematics-seminar-seminar-in-memory-of-koonantavitha-sasi)