---
title: "ലിബറലിസം; അരാജകവാദികളുടെ ഒളിയജണ്ട - എസ്.വൈ.എസ് യൂത്ത് പാർലമെൻറ്"
english_title: "liberalism; Anarchists' underground organization - SYS Youth Parliament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99890/liberalism-anarchists-underground-organization-sys-youth-parliament"
published_at: "2023-02-26T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb7beb24792_ajanda_1.jpg"
keywords: []
---

# ലിബറലിസം; അരാജകവാദികളുടെ ഒളിയജണ്ട - എസ്.വൈ.എസ് യൂത്ത് പാർലമെൻറ്

> **Lead Summary:** **നാദാപുരം**: വിവിധ ഇടങ്ങളിൽ ലിബറലിസമെന്ന പേരിൽ മുഴുവൻ നിയന്ത്രണങ്ങളും എടുത്തു കളയുന്ന പുതിയ അപകടകരമായ ചിന്താരീതികളെ വളരെ ഗൗരവപൂർവ്വം കാണണമെന്നും. സ്വതന്ത്ര ലൈംഗികതയടക്കമുള്ളവ കാരണം പിതൃത്വമറിയാത്ത പുതുതലമുറയെ കൊണ്ട് സമൂഹം അരാജകത്വത്തിലേക്ക് പോകുമെന്നും,

## Article Content

**നാദാപുരം**: വിവിധ ഇടങ്ങളിൽ ലിബറലിസമെന്ന പേരിൽ മുഴുവൻ നിയന്ത്രണങ്ങളും എടുത്തു കളയുന്ന പുതിയ അപകടകരമായ ചിന്താരീതികളെ വളരെ ഗൗരവപൂർവ്വം കാണണമെന്നും. സ്വതന്ത്ര ലൈംഗികതയടക്കമുള്ളവ കാരണം പിതൃത്വമറിയാത്ത പുതുതലമുറയെ കൊണ്ട് സമൂഹം അരാജകത്വത്തിലേക്ക് പോകുമെന്നും,

രക്ഷിതാക്കൾക്കും, അധ്യാപകർക്കും വിദ്യാർത്ഥികളിലെ നിയന്ത്രണങ്ങൾ എടുത്തു കളയുന്ന ലിബറലിസം അത്യന്തം അപകടകരമാണെന്നും, അത്തരം നിയമങ്ങളിൽ പുനർവിചിന്തനം നടത്തണമെന്നും എസ്.വൈ.എസ് യൂത്ത് പാർലമെൻറ് ആവശ്യപ്പെട്ടു.

സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ ടി കെ സൂപ്പി ഹാജി നഗർ കക്കംവെള്ളിയിൽ നടന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി ഇ കെ വിജയൻ എം.എൽ.എ, മുഹമ്മദലി സഖാഫി വള്ളിയാട്, റഷീദ് സഖാഫി കുറ്റ്യാടി, കബീർ മാസ്റ്റർ എളേറ്റിൽ, മുനീർ സഖാഫി ഓർക്കാട്ടേരി, ഫിർദൗസ് സഖാഫി കടവത്തൂർ, ആഷിക് കോയ തങ്ങൾ, ഡോ. മൻസൂർ പേരോട്, ഡോ.അബ്ദുൽ ഗഫൂർ അസ്ഹരി, അബ്ദുൽ ഗഫൂർ മുസലിയാർ, ഇബ്രാഹിം സഖാഫി താത്തൂർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സമാപന സംഗമം എസ്. വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് മുസല്യാർ കൂയ്തേരി, പുന്നോറത്ത് അമ്മദ് ഹാജി, ഹുസൈൻ മാസ്റ്റർ കുന്നത്ത്, ഇസ്മായീൽ ഹാജി കണ്ണങ്കൈ, ഇബ്രാഹീം സഖാഫി കുമ്മോളി, ഇസ്മായീൽ സഖാഫി തിനൂർ, ഇസ്മായീൽ മിസ്ബാഹി ചെറുമോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99890/liberalism-anarchists-underground-organization-sys-youth-parliament)