---
title: "ചലോ കോഴിക്കോട്; നാദാപുരത്ത് നിന്ന് ജനപ്രവാഹം"
english_title: "Hello Kozhikode; People flow from Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99904/hello-kozhikode-people-flow-from-nadapuram"
published_at: "2023-02-26T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fba03992fde_league_.jpg"
keywords: []
---

# ചലോ കോഴിക്കോട്; നാദാപുരത്ത് നിന്ന് ജനപ്രവാഹം

> **Lead Summary:** **നാദാപുരം:** മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കോഴിക്കോട് ആരംഭിച്ചു. സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ രാവിലെ മുതൽ തന്നെ നാദാപുരത്തും പരിസരപ്രദേശങ്ങളിലും പ്രവർത്തകർ സജീവമായിരുന്നു. നൂറുകണക്കിന് ബസുകളും, വലിയ വാഹനങ്ങളുമുൾപ്പെടെ കിട്ടാവുന്ന സൗകര്യത്തിലാണ് പ്രവർത്തകർ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.

## Article Content

**നാദാപുരം:** മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കോഴിക്കോട് ആരംഭിച്ചു. സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ രാവിലെ മുതൽ തന്നെ നാദാപുരത്തും പരിസരപ്രദേശങ്ങളിലും പ്രവർത്തകർ സജീവമായിരുന്നു. നൂറുകണക്കിന് ബസുകളും, വലിയ വാഹനങ്ങളുമുൾപ്പെടെ കിട്ടാവുന്ന സൗകര്യത്തിലാണ് പ്രവർത്തകർ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.

'ചലോ കോഴിക്കോട്' എന്ന മുദ്രാവാക്യം വിളിച്ചതിനുശേഷമാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. പുറമേരിയും, വളരെ ആവേശത്തോടെയാണ് പൊതു സമ്മേളനത്തെ കണ്ടത്. പുറമേരി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസമ്മേളനത്തേക്കുള്ള ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു .

പുറമേരി ശാഖാ പ്രസിഡന്റ് പനയുള്ളതിൽ സൂപ്പി ഹാജി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുഹമ്മദ് പുറമേരി, ഷംസു മഠത്തിൽ, മുഹമ്മദലി കാട്ടിയത്ത്, സാജിദ് കുടകപ്പാല ഉൾപ്പെടെ നിരവധിപേർ ഫ്ലാഗ് ഓഫ് കർമ്മത്തിലും, പൊതുസമ്മേളനത്തിലേക്കുള്ള യാത്രയിലും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99904/hello-kozhikode-people-flow-from-nadapuram)