---
title: "ബ്ലോക്ക് സമ്മേളനം; സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം - കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ"
english_title: "block assembly; Statutory pension should be restored - Kerala State Service Pensioners Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99950/block-assembly-statutory-pension-should-be-restored-kerala-state-service-pensioners-union"
published_at: "2023-02-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc41a1b53fd_union_.jpg"
keywords: []
---

# ബ്ലോക്ക് സമ്മേളനം; സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം - കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ

> **Lead Summary:** **അരൂർ:** പെൻഷൻ പരിഷ്കരണ, ക്ഷാമബത്ത കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.കരുണാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.

## Article Content

**അരൂർ:** പെൻഷൻ പരിഷ്കരണ, ക്ഷാമബത്ത കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.കരുണാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.

പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതിലക്ഷ്മി, ടി.കെ.രാഘവൻ, പി. ശ്രീലത, മരിക്കാട്ടേരി ദാമോദരൻ, കെ.പി. ബാലൻ, കോറോത്ത് ശ്രീധരൻ , എ.പി. മുനീർ ,ടി.കെ. രാജൻ, കെ.കെ. രാമചന്ദ്രൻ, എൽ.ആർ. സജിലാൽ, പി.കെ.ദാമു , സി.എച്ച്. ശങ്കരൻ , വി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ കെ.കരുണാകരൻ അടിയോടി, എം.കെ. ഗോപാലകൃഷ്ണൻ എന്നിവരെ ആദരിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് എടത്തിൽ ദാമോദരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കൈത്താങ്ങ് വിതരണം ജില്ലാ സെക്രട്ടറി എം.കെ.ഗോപിനാഥ് നിർവ്വഹിച്ചു. മാസിക അവാർഡ് വിതരണം എം.പി.സഹദേവൻ നടത്തി. പ്രതിനിധി സമ്മേളനത്തിൽ സി.എച്ച്.ശങ്കരൻ അധ്യക്ഷത വഹിച്ചു. ടി.കെ.രാഘവൻ, കെ.ഹേമചന്ദ്രൻ, കെ.കുട്ടി, എം.പി.ശശി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : പി. കരുണാകരക്കുറുപ്പ് (പ്രസി.), പി.കെ. സുജാത,സി.എച്ച്. ശങ്കരൻ ,വി.കെ.രവീന്ദ്രൻ (വൈ. പ്രസി.), ടി.കെ.രാഘവൻ (സെക്ര.), എം.കെ.രാധ, ടി. രാജൻ, വാസു പുതിയോട്ടിൽ (ജോ.സെക്ര.), കെ. ഹേമചന്ദ്രൻ (ട്രഷ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99950/block-assembly-statutory-pension-should-be-restored-kerala-state-service-pensioners-union)