---
title: "വോട്ട് ആസാധു; ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ"
english_title: "The vote is null and void; Dramatic scenes in Chekyat Panchayat Vice President Election"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99969/the-vote-is-null-and-void-dramatic-scenes-in-chekyat-panchayat-vice-president-election"
published_at: "2023-02-27T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc570267a52_election_1.jpg"
keywords: []
---

# വോട്ട് ആസാധു; ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ

> **Lead Summary:** **പാറക്കടവ്: **എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായി. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തുണയായത് ലീഗ് അംഗം, വൈകിയെത്തിയ കോൺഗ്രസ് അംഗത്തിന് വോട്ട് ചെയ്യാനായില്ല. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. ഒടുവിൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ വസന്ത കരിന്തേരയിൽ തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**പാറക്കടവ്: **എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായി. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തുണയായത് ലീഗ് അംഗം, വൈകിയെത്തിയ കോൺഗ്രസ് അംഗത്തിന് വോട്ട് ചെയ്യാനായില്ല. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. ഒടുവിൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ വസന്ത കരിന്തേരയിൽ തെരഞ്ഞെടുക്കപ്പെട്ടു.

പ്രതിപക്ഷ സ്ഥാനാർത്ഥി സിപിഐഎം ലോക്കൽ കമ്മറ്റി അംഗം മോഹൻദാസിന്റെ സ്വന്തം വോട്ടാണ് ആസാധുവായത്.ബാലറ്റ് പേപ്പറിന് പുറത്ത് ഒപ്പുവെക്കാൻ വിട്ടുപോയതാണ് വോട്ട് അസാധുവാൻ കാരണമെന്ന് മോഹൻദാസ് ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

പ്രാദേശിക കോൺഗ്രസ് നേതാവായ പായേൻ്റെ വിട മൂസയ്ക്കാണ് വോട്ട് ചെയ്യാൻ കഴിയാതെ പോയത്. വൈകിയെത്തിയത് കാരണം വോട്ട് ചെയ്യാൻ റിട്ടേണിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതിനിടെ വൈ.പ്രസിഡൻ്റ് സ്ഥാനത്തേക്ക് പർട്ടി തന്നെ പരിഗണിക്കാതതിൻ്റെ മനോവിഷമം മൂസയ്ക്ക് ഉള്ളതായി സൂചനയുണ്ട്.

 കുടുംബശ്രീ വായ്പ തട്ടിപ്പ് വിവാദമായതിനെ തുടർന്നാണ് നിലവിലുള്ള വൈ. പ്രസിഡൻ്റ് കെ.പി കുമാരൻ ഡി സി സി അധ്യക്ഷൻ കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടതനുസരിച്ച് രാജി വെക്കുകയായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി മെമ്പറായ കുമാരൻ്റെ സ്ഥാനം തെറിച്ചതിന് പിന്നിൽ ലീഗിൻ്റ അപ്രീതിയുമുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99969/the-vote-is-null-and-void-dramatic-scenes-in-chekyat-panchayat-vice-president-election)