---
title: "പ്രതി പിടിയിൽ ; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനുശേഷം പിടിയിൽ"
english_title: "Accused in custody; Accused who drowned on bail arrested after 18 years"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99980/accused-in-custody-accused-who-drowned-on-bail-arrested-after-18-years"
published_at: "2023-02-27T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc5e8636268_prathi_.jpg"
keywords: []
---

# പ്രതി പിടിയിൽ ; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനുശേഷം പിടിയിൽ

> **Lead Summary:** **നാദാപുരം: ** ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനുശേഷം നാദാപുരം പോലീസിന്റെ പിടിയിൽ. ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് 18 വർഷത്തിനുശേഷം പിടിയിലായത്. മലപ്പുറം പെരുവള്ളൂർ മുതുക്കര സ്വദേശി ചന്ദ്രൻ എന്ന ബാബുവാണ്( പോലീസിന്റെ പിടിയിലായത്.

## Article Content

**നാദാപുരം: ** ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനുശേഷം നാദാപുരം പോലീസിന്റെ പിടിയിൽ. ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് 18 വർഷത്തിനുശേഷം പിടിയിലായത്. മലപ്പുറം പെരുവള്ളൂർ മുതുക്കര സ്വദേശി ചന്ദ്രൻ എന്ന ബാബുവാണ്( പോലീസിന്റെ പിടിയിലായത്.

1998ൽ നാദാപുരം മേഖലയിൽ അലൂമിനിയം പാത്രങ്ങൾ വീടുകൾ കയറിയിറങ്ങി തവണ വ്യവസ്ഥയിൽ വിൽപ്പന നടത്തിയിരുന്ന പ്രതി 32 കാരിയെ ബലാത്സംഗം ചെയ്യുകയും ഇതിനെ തുടർന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി 2005ൽ ഇയാളെ അഞ്ചുവർഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു .

മൂന്നുദിവസം ജയിലിൽ കിടന്ന ഇയാൾ പിന്നീട് ജാമ്യം നേടുകയും ഹൈക്കോടതിയിൽ അപ്പീൽ പോവുകയും ചെയ്തു. എന്നാൽ ഹൈക്കോടതിയും ശിക്ഷ ശരിവെച്ചെങ്കിലും പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. കോടതി വാറണ്ട് പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളികൾക്കുള്ള അന്വേഷണത്തിനിടെ മലപ്പുറം ജില്ലയിൽ നിന്നാണ് നാദാപുരം പോലീസ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99980/accused-in-custody-accused-who-drowned-on-bail-arrested-after-18-years)