വളയത്ത് ഡിവൈഎഫ് ഐ നേതാവിന് കുത്തേറ്റ സംഭവം ; തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്

By | Wednesday May 15th, 2019

SHARE NEWS

 

Loading...

നാദാപുരം: വളയം ചെക്കോറ്റയിൽ അനധികൃത മദ്യവില്പനയെ ചോദ്യം ചെയ്ത ഡിവൈഎഫ് ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ  രണ്ടുപേര്‍ക്കെതിരെ വളയം   പോലീസ്  കേസെടുത്തു .   വളയം ചെക്കോറ്റയിലെ മാബ്ര ഷിമില്‍ (25),വളയത്തെ ബാര്‍ബര്‍ തൊഴിലാളിയായ തൃശൂര്‍ സ്വദേശി ഹൃതു(32), എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

. ഡിവൈഎഫ് ഐ വളയം മേഖലാ പ്രസിഡന്റ് ചെക്കോറ്റയിലെ യു കെ രാഹുൽ (25) നേയാണ് കുത്തി പരിക്കേൽപ്പിച്ചത്.

ചൊവ്വാഴ്ച്ച രാത്രി 9.30 ഓടെയാണ് അക്രമം. ചെക്കോറ്റ ക്ഷേത്ര പരിസരത്തെ അനധികൃത മദ്യവില്പനയെ ചോദ്യം ചെയ്തപ്പോൾ ബി ജെ പി പ്രവർത്തകർ അക്രമിച്ചെന്നാണ് പരാതി. കഴുത്തിന് സാരമായി പരിക്കേറ്റ രാഹുലിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്