കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശി ദോഹയിൽ മരിച്ചു

By | Thursday July 2nd, 2020

SHARE NEWS

നാദാപുരം: കോവിഡ് 19 സ്ഥിരീകരിച്ച എടച്ചേരി സ്വദേശി മീത്തലെ കുന്നുമ്മൽ രാജീവൻ(57) ചികിത്സയിലിരിക്കെ ദോഹയിൽ നിര്യാതനായി.

എടച്ചേരി ആലിശേരി തൂവാലന്റവിടെയാണ് കുടുംബമായി താമസിക്കുന്നത്.

മകളുടെയും മകന്റെയും വിവാഹ ശേഷം മൂന്നു മാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

നാട്ടിൽ ട്യൂഷൻ അധ്യാപകനായിരുന്ന ഇദ്ദേഹം വർഷങ്ങളായി ദോഹയിൽ പെയിന്റിങ് ജോലികൾ ചെയ്തുവരികയായിരുന്നു.

കടുത്ത പനിയെ തുടർന്ന് ഏപ്രിൽ 22 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.പ്രമേഹ രോഗിയായ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

ഗിരിജയാണ് ഭാര്യ. മക്കൾ : അതുൽ,അനഘ

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്