Categories
Latest

ഒരു ഗ്രാമം, ഒരു കൊച്ചു സിനിമ ; ഒട്ടേറെചിന്തകളുണര്‍ത്തി “കല്യാണ ചരിതം”

നാദാപുരം: ഒരു ഗ്രാമം ഒറ്റമനസോടെ കൈകോര്‍ത്തു, പിറവിയെടുത്തത് ഒരു കൊച്ചുസിനിമ . വര്‍ത്തമാനകാലത്ത് ഒട്ടേറെ ചിന്തകളുണര്‍ത്തി അങ്ങനെ ” കല്യാണചരിതം ” പൂര്‍ത്തിയായി തൂണേരി ഗ്രാമത്തില്‍ നിന്നാണ് 15 മിന്റ് ദൈര്‍ഘ്യമുള്ള ഒരു മിനി സിനിമ ഒരുങ്ങിയത്.

കഥയും കഥാപാത്രങ്ങളും ലോക്കെഷനും സാങ്കേതിക പ്രവര്‍ത്തകരും എല്ലാം ഈ നാട്ടുക്കാര്‍ തന്നെ.

പുത്തലത്ത് സലിമും വാഴയില്‍ നാണുവും പുതിയ പറമ്പത്ത് കുമാരനും വീടുകൾ വിട്ട് നൽകിയപ്പോൾ രയരോത്ത് അബ്ബാസ്‌ തൻ്റെ വാഹനങ്ങളും രയരോത്ത് വിജയന്‍ തന്‍റെ ചായകടയും സിനിമയ്ക്കായി വിട്ടുനല്‍കി.

വിവാഹ ആലോചനകളുമായി നട്ടം തിരിയുന്ന ചെറുപ്പക്കാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് ഈ സിനിമ ആരംഭിക്കുന്നത്.

‘കുനീയിലെ ശാന്തേന്റെ മോക്ക് എങ്ങനയാ സര്‍ക്കാരുദ്യോഗസ്ഥനെ കിട്ടിയത്’ ഞായറാഴ്ച്ച മകളോട് പെണ്ണ് കാണലിന് ഒരുങ്ങി നില്‍ക്കാന്‍ ആവശ്യപ്പെടുന്ന വീട്ടമ്മയുടെ സംഭാഷണത്തോടെയാണ് സിനിമയുടെ തുടക്കം.

‘അയിനി.. ഓള് നല്ല ഗ്ലാമറാ …വല്യ ബീടുമാ ‘ മകളുടെ മറുപടിക്കും ഉത്തരമുണ്ട് ,ഈ വീട്ടമ്മയ്ക്ക്
‘ ഇപ്പളത്തെക്കാലത്ത് ബല്യ ഡിമാൻറ്റാ ‘ ബീടൊക്കെ ഇത്രമതി, ന്റെ മോളെ ഞാന്‍ സര്‍ക്കാരുദ്യോഗസ്ഥനെ കൊടുക്കു’

നാട്ടുഭാഷയുടെ തനിമ നഷ്ട്ടപ്പെടാതെയാണ് സിനിമയിലെ സംഭാഷണങ്ങള്‍ ഓരോന്നും. കഥയും തിരകഥയും നിര്‍വഹിച്ച കെ ടി ഷാജി ഇത് പ്രത്യേകം ശ്രദ്ധിച്ചു.

‘ ആരായാലും ബെണ്ടൂല മണ്ണിനെയും മനുഷ്യനെയും അറിയാനും സ്നേഹിക്കാനും അറിയുന്നവരാകണം ന്റെ മക്കളുടെ ഭര്‍ത്താക്കൻമാരാ വേണ്ടത് ‘ കര്‍ഷകനായ അച്ഛന്റെ വാക്കുകള്‍ക്ക് ഇളയമകളുടെ പിന്തുണയുമുണ്ട്.

എന്നാൽ ഏക മകനായ ഡ്രൈവറുടെ അധ്വാനം തങ്ങളുടെ ജീവിതമാണെന്ന തിരിച്ചറിവ്, മരുമക്കൾ സര്‍ക്കാരുദ്യോഗസ്ഥർ തന്നെ വേണമെന്ന് വാദിക്കുന്ന അമ്മയ്ക്കുണ്ട്.

വലിയ വീടും ഉന്നത വിദ്യാഭ്യാസവും ഉണ്ടായിട്ടും ഞായറാഴ്ച്ചകളില്‍ പെണ്ണ്കാണലിനായി കാലം തീര്‍ക്കുന്ന യുവാവാണ് കഥയിലെ നായകന്‍.

സഹോദരനെ പെണ്ണ്കാണാന്‍ അയക്കുന്ന പ്രവാസിയുടെ ഭാര്യയും കഥാപാത്രമായുണ്ട്.

പെണ്ണ് കാണാന്‍ പോകുന്ന മാമനോട് തിരികെ വരുമ്പോൾ മൂന്ന് മിഠായി ആവശ്യപ്പെടുന്ന കുട്ടിയും ഇതിനിടയിൽ മൂന്നെണം എന്തിനാണെന്ന ചോദ്യത്തിനി അവന് മറ്റുള്ളവര്‍ക്ക് കൊടുക്കാനാണ് എന്നായിരുന്നു പെങ്ങളുടെ മറുപടി.

അത് നല്ലതാ, ചെറുപ്പത്തിലെ കുട്ടികള്‍ പങ്കിട്ടുപഠിക്കട്ടെ എന്ന സന്ദേശവും നായകനിലൂടെ സിനിമ പകരുന്നു.

നാട്ടിടവഴികളും ഗ്രാമീണ കാഴ്ചകളും നെല്‍വയലുകളും ദൃശ്യ ചാരുതയോടെ ഒപ്പിയെടുക്കാന്‍ ക്യാമറമാന്‍ രമീഷ് വാഴയിലിന് കഴിഞ്ഞു. രമീഷ് തന്നെയാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്.

കാല കുടുംബം – നാട്ടോരുമ തൂണേരി വാട്സാപ് ഗ്രൂപ്പ് ആണ് സിനിമ നിര്‍മ്മിച്ചത്. പെണ്ണ്കാണാന്‍ പോയ വീട്ടിലുണ്ടായ ദുരനുഭവവും ഗള്‍ഫുകാരോടുള്ള പുതിയക്കാലത്തെ സമീപനവും ചായകടയിലെ വർത്തമാനവും തന്മയത്തത്തോടെ അവതരിപ്പിക്കാന്‍ സംവിധായകനായ ദിനേശന്‍ ചാലപുറത്തിന് കഴിഞ്ഞു.

അജിത്ത് ശ്രീധരനാണ് ടൈറ്റില്‍ മ്യുസിക് ഒരുക്കിയത്.
അരുണ്‍ സി കെയാണ് റെക്കൊര്‍ഡിങ്ങ് നിര്‍വഹിച്ചത്.

കല്ലാച്ചിയിലെ രാഗ ഡിജിറ്റൽ സ്റ്റുഡിയോയില്‍ വച്ചായിരുന്നു റെക്കൊര്‍ഡിങ്ങ്.

എട്ട് ദിവസങ്ങളായി കായപനച്ചി ,തൂണേരി വെള്ളൂര്‍ മേഖലകളില്‍ ആയിരുന്നു ചിത്രീകരണം.
നായകനായി അജ്മല്‍ തൂണേരി വേഷമിട്ടു.
അച്ഛന്റെ വേഷത്തില്‍ എ കെ നാണുവും മികച്ച പ്രകടനം കാഴ്ച വച്ചു.

പ്രൊഫഷണല്‍ നാടക നടി പ്രസന്ന തൂണേരിയാണ് പെൺമക്കളുടെ അമ്മയായി വേഷമിട്ടത്. ” പെൺകുട്ടികൾക്കൊക്കെ ഇക്കാലത്ത് ബല്യ ഡിമാൻ്റാണെന്ന ഇവർ പറയുമ്പോൾ… എന്ത് ഡിമേറ്റ് ഒകെ നിങ്ങളെ പോലുള്ളവർ ഉണ്ടാക്കുന്നതല്ലെയെന്ന ഇളയ മകൾ സോനയുടെ മറുപടി സിനിമയിൽ ചിരി പടർത്തി. വധുവായി ആതിരയും മകളായി സോന വേറ്റുമ്മലും മകനായി തിരക്കഥാകൃത്ത് ഷാജിയും വേഷമിട്ടു.

കര്‍ഷക തൊഴിലാളിയായി ദാസന്‍‌ തൂണേരിയും കര്‍ഷകനായി ഗഫൂറും ചായകടക്കാരനായി ഷംജിത്തും വരന്റെ സുഹൃത്തുക്കളായി രമേശനും ശശിയും വേഷമിട്ടു.

വരന്റെ സഹോദരിയായി ബഗിജ പ്രകാശനും നാട്ടുക്കാരായി ഹരീഷ് തൂണേരി, താഹിര്‍ , ഷിജിന്‍, എന്നിവരും വേഷമിട്ടു.

എന്നിവര്‍ ബാല്യതാരങ്ങളായി മാസ്റ്റർ സംഗീർത്തും മാസ്റ്റർ സായൂജും വേഷമിട്ടു..
സന്ദീപ് സഹസംവിധായകനായും അഭിലാഷ് അസോസിയേറ്റ് ക്യാമറാമാനായും പ്രവർത്തിച്ചു.
വര്‍ത്തമാന സാമൂഹ്യക്കാലത്ത് വഴിത്തിരിവാകേണ്ട ഒരു പിടി ചിന്തയുമാണ്‌ സിനിമയുടെ ക്ലൈമാക്സ്.

കെ എസ് ബിമലിന്റെ ദേശിയ അംഗീകാരം നേടിയ നാടകമായ ഗോവര്‍ദ്ധനൻ്റെ യാത്രയിലൂടെ ശ്രദ്ധേയനായ ദിനേശന്‍ ‌ചാലപ്പുറത്തിന്റെ മൂന്നാമത്തെ സംവിധാനസംരംഭമാണ് കല്യാണ ചരിതം.

കുട്ടികളുടെ നാടക രംഗത്ത് ശ്രദ്ധേയ സാനിധ്യമായ ദിനേശന് മികച്ച അംഗീകാരം ഈ മിനി സിനിമയിലൂടെ ലഭിക്കുമെന്ന് ഉറപ്പാണ്‌.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: A village, a small cinema; "kalyana charitham"

NEWS ROUND UP