Categories
Latest

ഡോക്ടറെ കുറിപ്പടി തിരുത്തി പുറത്തിറങ്ങിയ ഒരു ‘വിരുദൻ’ നാദാപുരത്ത് പിടിയിൽ

നാദാപുരം : ലോക് ഡൗണിൽ ഡോക്ടറെ കാണാനെന്നുപറഞ്ഞ് പുറത്തിറങ്ങുന്ന യുവാക്കളുടെ എണ്ണം വർധിച്ചതായി പോലീസ്.

ഇത്തരത്തിൽ പുറത്തിറങ്ങിയ യുവാവിൽനിന്ന്‌ മരുന്നുചീട്ട് വാങ്ങി പോലീസ് നേരിട്ട് ഡോക്ടറെത്തന്നെ വിളിച്ചു.

ഡോക്ടറുടെ കുറിപ്പടിയിലെ തീയതി മാറ്റിയാണ് യുവാവ് പുറത്തിറങ്ങി കറങ്ങിനടക്കുന്നതെന്ന് പോലീസിന് ബോധ്യപ്പെട്ടു.

യുവാവിന്റെ കുറിപ്പടിയിലെ തീയതിയിലുള്ള ദിവസം ഡോക്ടർ പരിശോധനയ്ക്കായി നാട്ടിലും ആശുപത്രിയിലുമുണ്ടായിരുന്നില്ല.

ലോക് ഡൗണിന്റെ ആദ്യ ദിനമായതിനാൽ അല്പം ചില ഇളവുകൾ നൽകിയെങ്കിലും വരുംദിവസങ്ങളിൽ ഇതൊന്നുമുണ്ടാകില്ലെന്ന് നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസ് പറഞ്ഞു.

ആദ്യ ദിനത്തിൽ നാദാപുരത്ത് 32 വാഹനങ്ങൾക്ക് പോലീസ് പിഴ ചുമത്തി. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവരുടെ പേരിലാണ് നടപടി.

ചില വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം, കല്ലാച്ചി ഭാഗങ്ങളിൽ 200-ഓളം വാഹനങ്ങൾ പോലീസിന്റെ പരിശോധനയ്ക്ക് വിധേയമായി. അനുമതിയില്ലാതെ നാലുകടകൾ പ്രവർത്തിച്ചതിന് കേസെടുത്തു. കടയുടെ പിൻഭാഗത്ത് കൂടെ സാധനങ്ങൾ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കേസെടുത്തത്.
കല്ലാച്ചി, നാദാപുരം, തൂണേരി, പുറമേരി, വാണിമേൽ, എടച്ചേരി ടൗണുകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പരിശോധന കർശനമാക്കിയത്. ഉൾപ്രദേശങ്ങളിൽ പോലീസ് പ്രത്യേക വാഹനങ്ങളിൽ പരിശോധന നടത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: A 'virudan' arrested in Nadapuram for tampering with a doctor's prescription

NEWS ROUND UP