നാദാപുരത്ത് ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

By | Sunday May 26th, 2019

SHARE NEWS

നാദാപുരം: തൂണേരി വെള്ളൂരില്‍ ഇതരസംസ്ഥാനക്കാരനായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍  മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളൂരിലെ താമസ സ്ഥലത്താണ് രാജസ്ഥാന്‍ സ്വദേശി ജിത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൂടെ ജോലിചെയ്യുന്നവരാണ് ജിത്തുവിനെ നാദാപുരം താലൂക്ക് ആശുപത്രിയില് എത്തിച്ചത്.

Loading...

ഇന്നലെ കൂട്ടുകാരോടൊപ്പം മാഹിയില്‍ മദ്യപിക്കാന്‍ പോയെന്നും രാത്രി റൂമില്‍ വന്ന് കിടക്കുകയും രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നെന്നുമാണ് കൂടെയുള്ളവരുടെ മൊഴി. ഇത് പൊലീസ് പൂര്‍ണ്ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല. നാദാപുരം എസ്്.ഐയുടെ നേതൃത്‌ലത്തില്‍ വിശദമായ മൊഴിയെടുക്കല്‍ തുടരുകയാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്