Categories
Latest

വളയത്ത് നൂറോളം പേർക്ക് രോഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശങ്ങളുമായി ജനപ്രതിനിധികൾ

വളയം : കോവിഡ് പോസറ്റീവ് കേസുകൾ നൂറിനടുത്തെത്തുകയും ഒന്നാം വാർഡ് കണ്ടയിൻമെൻ്റ് സോണായതിനെയും തുടർന്ന് കോവിഡ്നിയന്ത്രണങ്ങൾ കർശനമാക്കി.

വളയം ഗ്രാമ പഞ്ചായത്ത്
കടകൾ രാത്രി 7.30 ന് അടക്കാനും, കുട്ടികളുടെ സാന്നിധ്യത്തിൽ നടത്തുന്ന പിറന്നാൾ ആഘോഷമുൾപ്പടെയുള്ള പരിപാടികൾ നിരോധിച്ചും, പ്രായമായവരും, കുട്ടികളും അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ലാത്തതും, രാത്രി കാലത്തെ യാത്രകൾ നിർത്തലാക്കിയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന കല്ല്യണം, ഗൃഹപ്രവേശനം എന്നിവക്കെതിരെ പോലീസും, ആരോഗ്യ വകുപ്പും കർശനനടപടി സ്വീകരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന ഉറപ്പ് വരുത്താൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷിൻ്റെ നേതൃത്വത്തിൽ വളയം ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം കെ അശോകൻ, കെ വിനോദൻ, സിവിൽ പോലീസ് ഓഫീസർ രതീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ, ജെഎച്ച് ഐ ഷിജിത്ത് ഗ്രാമപഞ്ചായത്ത് ജീവനക്കാരായ സി ഗിരീഷ്, പി പി ഗിരീഷ്, ഷൈജിത്ത് എം എന്നിവർ പങ്കെടുത്തു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: About 100 people in the ring get sick; Deputies with instructions to be vigilant

NEWS ROUND UP