Categories
Latest

അടിയോടി – മുൻഷി ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കമായി

നാദാപുരം : കേരള പത്രപ്രവർത്തക അസോസിയേഷൻ നാദാപുരം പ്രസ് ഫോറം ആഭിമുഖ്യത്തിൽ ആദ്യ കാല പത്രപ്രവർത്തകരായ കെ. ബാലൻ അടിയോടി – കെ. മമ്മു മുൻഷി സ്മരണ നില നിർത്താൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനത്തിന് തുടക്കമായി.

ട്രസ്റ്റ് ഉദ്ഘാടനവും ആദ്യ ഫണ്ട് സ്വീകരണവും രാജ്യസഭാ എം.പി എം.വി. ശ്രേയാംസ് കുമാർ നിർവ്വഹിച്ചു.

മിഡിലീസ്റ്റ് ചന്ദ്രിക ഡയരക്ടർ തായമ്പത്ത് കുഞ്ഞാലി, ജനതാ ദൾ നേതാവ് സി എച്ച് ഫൈസൽ എന്നിവർ നൽകിയ സംഭാവനയും എം.പി. ഏറ്റുവാങ്ങി.

എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എം സി വടകര അനുസ്മരണ പ്രഭാഷണം നടത്തി.

അഡ്വ. കെ പ്രവീൺ കുമാർ, വി പി കുഞ്ഞി കൃഷ്ണൻ, പി ശാദുലി, രജീന്ദ്രൻ കപ്പള്ളി, അഹമ്മദ് പുന്നക്കൽ,കെ ടി കെ ചന്ദ്രൻ,സൂപ്പി നരിക്കാട്ടേരി, സി വി എം നജ്മ, പി സുരയ്യ,ആവോലം രാധാകൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, കെ. ഹേമചന്ദ്രൻ , പി എം നാണു, ബാലരാജ്, സജീവൻ കുനിങ്ങാട്, സി പി സലാം, എം എ വാണിമേൽ, ഇ സിദ്ധീഖ്, എ റഹീം, രാധാകൃഷ്‍ണൻ അരൂർ, മുഹമ്മദലി തിനൂർ, ഇസ്മായിൽ വാണിമേൽ എന്നിവർ സംസാരിച്ചു.

കെ കെ ശ്രീജിത് സ്വാഗതവും വത്സരാജ് മണലാട്ട് നന്ദിയും പറഞ്ഞു.

നാല് പതിറ്റാണ്ടോളം നാദാപുരത്ത് പ്രാദേശി പത്ര പ്രവർത്തകരായിരുന്ന
മാതൃഭൂമി ലേഖകൻ കെ ബാലൻ അടിയോടി,
പി മമ്മു മുൻഷി എന്നിവരെ നാദാപുരത്തെ പൗരാവലി അനുസ്മരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Aditya - The beginning of the Munshi Charitable Trust

NEWS ROUND UP