തൂണേരിയിലെ വയോജന സൗഹൃദ കേന്ദ്രം വയോ ജനങ്ങള്‍ക്കൊരു പുതു വെളിച്ചമാകുന്നു

By | Saturday April 13th, 2019

SHARE NEWS

 

നാദാപുരം:  തൂണേരിയിലെ വയോജന സൗഹൃദ കേന്ദ്രം വയോ ജനങ്ങള്‍ക്കൊരു  പുതു വെളിച്ചമാകുന്നു. തുണേരി ബ്ലോക്ക്  പഞ്ചായത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വയോജന കേന്ദ്രമാണ് നാടിനു മാതൃകയാകുന്നത്‌ .     വായിക്കാന്‍ നൂറുകണക്കിന് പുസ്തകങ്ങളും ആനുകാലിക വാരികകളും മാസികകളും ഒപ്പം ദിന പത്രങ്ങളും കളിക്കാന്‍ ക്യാരംസ്സും ചെസ്സ്‌ ബോര്‍ഡും വിശാലമായ മുറി ചാരിയിരിക്കാന്‍ ആഡംബരം ഒട്ടും കുറയാത്ത കസേരകള്‍, എന്നിവയിക്കൊക്കെ പുറമേ   . മുതിര്‍ന്ന പൌരന്‍ മാര്‍ക്കുള്ള കേരളത്തിലെ തന്നെ  ഒരു മികച്ച കേന്ദ്രം .

തൂണേരി ബ്ലോക്ക് പഞ്ചായത്തിനോട് ചേര്‍ന്നുള്ള ഇവിടെ രാവിലെ പത്തു മണിമുതല്‍ വൈകിട്ട് അഞ്ചു വരെ യാണ് ഇവിടെത്തെ പ്രവര്‍ത്തി സമയം
ഇതിനകം കേരളത്തിലെ വയോജന ക്ഷേമ പ്രവർത്തനത്തിന് മാതൃക ബ്ലോക്കായി തൂണേരി ബ്ലോക്കിനെ തെരെഞ്ഞെടുത്തിട്ടുണ്ട് .

മലയോര പഞ്ചായത്തുകളിൽ നിന്നും വയോജനങ്ങൾ ഇവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ എല്ലാ പഞ്ചായത്തുകളിലും ഇത്തരം വയോജന കേന്ദ്രം ആരംഭിക്കാൻ ഉള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഇതിനകം ആരംഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ പറഞ്ഞു.

ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ഓരോ വയോജന കേന്ദ്രംപ്രവർത്തനമാരംഭിക്കും .വയോജന ക്ഷേമത്തിനായി ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ 9 സ്കൂളുകളിലെ 450 ഓളം വരുന്ന വിദ്യാര്‍ഥിവളണ്ടിയർമാരെ വയോ ജനസേവന പ്രവർത്തനങ്ങൾക്കായും തിരഞ്ഞെടുത്തിട്ടുണ്ട്.

കില എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വളണ്ടിയർമാർക്ക് പരിശീലനം നല്‍കും . ഇതിനോടൊപ്പം സഹായത്തിന് വയോജന സഹകരണ സംഘടനയും പ്രവർത്തിക്കുന്നുണ്ട്. ബ്ലോക്കിലെ 116 വാർഡിലും വയോജന സഭയുടെ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം 7 പഞ്ചായത്തിലും ഇതിന്റെ ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ട് .

ലക്ഷ്യമിട്ടതിലും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന്കഴിഞ്ഞതായി ക്ഷേമകാര്യസ്റാന്റിംഗ് കമ്മറ്റി ചെയര്‍പെയ്സന്‍ ടികെ ലിസയും പറഞ്ഞു .

പഴയ ചായകടകളും ആല്‍ത്തതറകളും ജീവിത സായാഹ്ന്നത്തില്‍ എത്തിനില്‍ക്കുന്നവരുടെ പൊതുവിടമായിരുന്നു. അവരുടെ സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെക്കുന്ന ഇടം . ഒപ്പം നാട്ടുവര്‍ത്തമാനങ്ങളും രാഷ്ട്രീയ ചര്‍ച്ചകളും പൊടി പൊടിക്കും . അങ്ങിനെ അവര്‍ പ്രായം മറക്കും .എന്നാല്‍ കാലത്തിനൊപ്പം കൈമോശം വന്ന ഇത്തരം നന്മകളുടെ വീണ്ടെടുപ്പ് നടത്തുകയാണ് തൂണേരി ബ്ലോക്ക് പഞ്ചായത്ത്

നമ്മെ വളര്‍ത്തി വലുതാകിയവരെ മറന്നു പോകുന്ന വര്‍ത്തമാന കാലത്ത് ജീവിതാനുഭാവത്തിന്റെ കരുത്തുള്ള കാരണവന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്ന ഇത്തരം തദ്ദേശ ഭരണ സാരഥികളുടെ മാതൃക എത്ര അഭിനന്ദനാര്‍ഹം തന്നെയാണ്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്