കടുത്ത വരള്‍ച്ചയിലും അടുപ്പില്‍കോളനിക്കാര്‍ക്ക്് ആശങ്കയില്ല ; കൂട്ടിന് പ്രകൃതി കാത്തുവെച്ച നീര്‍ചാലുകളുണ്ട്

By | Saturday March 31st, 2018

SHARE NEWS

 

നാദാപുരം: ചുട്ടുപൊള്ളുന്ന വേലനലിലും കുടിവെള്ളത്തെക്കുറിച്ച് അടുപ്പില്‍കോളനിക്കാര്‍ക്ക് ആശങ്കില്ല.അവര്‍ക്കുചുറ്റും പ്രകൃതി കാത്തുവെച്ച തെളിനീര്‍ കുടങ്ങളുണ്ട്. ലക്ഷങ്ങള്‍ മുടക്കിയുള്ള കോളനിയിലെ പൈപ്പ് ലൈന്‍ പദ്ധതിപോലും പരാജയമായിമാറുമ്പോഴും കോളനിക്കാരുടെ ഏക ആശ്രയം പ്രകൃതിയുടെ നീരുറവ. കുടിവെള്ളപ്രശ്‌നം രൂക്ഷമാകുമ്പോള്‍ അവര്‍ മെല്ലെ മലകയറും. തെളിനീര്‍ കുടങ്ങളില്‍ പൈപ്പിട്ട് അവ നേരെ വീട്ടിലേക്കെത്തിക്കും.

Loading...

വാട്ടര്‍ അതോറിറ്റിയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര വിജയിച്ചിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിടത്താണ് പ്രകൃതിയുടെ നന്മകള്‍ വീണ്ടെടുക്കാന്‍ കോളനിക്കാര്‍ മനസ്സുവെച്ചത്. വിവിധ സ്ഥലങ്ങളിലെ ചെറിയ പാറക്കെട്ടുകളിലാണ് തെളിനീര്‍ കുടങ്ങളുള്ളത്.പൈപ്പുകള്‍ കോളനിവാസികള്‍ മലയങ്ങാട് ഭാഗത്തെ തെളിനീര്‍ കുടങ്ങളില്‍ സ്ഥാപിക്കും. അവയുടെ ഒരറ്റം വീട്ടുമുറ്റത്തെ ടാങ്കിലേക്കും എത്തിക്കും. കോളനിയിലെയും പരിസരങ്ങളിലെയും ഭൂരിപക്ഷം കുടുംബങ്ങളും ഇത്തരത്തിലാണ് കുടിവെള്ളം ശേഖരിക്കുന്നത്. 200 ലധികം കുടുംബങ്ങളാണ് പ്രകൃതിയുടെ നന്മ ഉപയോഗപ്പെടുത്തുന്നത്.

പൈപ്പ് വാങ്ങുന്ന പണമാണ് പ്രധാനമായും ഇതിനായി െചലവഴിക്കുന്നത്. തെളിനീര്‍ കുടത്തിലേക്കുള്ള ദൂരത്തിനനുസരിച്ച് പണെച്ചലവ് വ്യത്യാസമുണ്ടാകും. ശരാശരി 2000 രൂപ ഒരാള്‍ക്ക്‌ െചലവുവരുമെന്ന് കോളനിവാസിയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ഒ.സി. ജയന്‍ പറഞ്ഞു. പ്രസിഡന്റിന്റെ വീട്ടിലേക്കും ഇത്തരത്തിലാണ് കുടിവെള്ളം ശേഖരിക്കുന്നത്

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്