നാദാപുരം : എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ നേതാക്കളടക്കം 46 ആളുകളുടെ പേരിൽ എടച്ചേരി പോലീസ് കേസെടുത്തു.
കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാറടക്കമുള്ളവരുടെ പേരിലാണ് കേസെടുത്തത്.
കഴിഞ്ഞദിവസം എടച്ചേരിയിൽ യു.ഡി.എഫ്. പ്രതിഷേധപ്രകടനം നടക്കുന്നതിനിടെ സി.പി.എം. പ്രകടനവും നേർക്കുനേർ എത്തിയപ്പോൾ സംഘർഷമുണ്ടായിരുന്നു.
സംഘർഷത്തിൽ ഇരു വിഭാഗത്തിലെയും ആറുപേർക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിൽ യു.ഡി.എഫ്. പ്രവർത്തകരുടെ പേരിൽ കേസെടുത്തതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയവരുടെ പേരിലാണ് കേസെടുത്തത്.