കാർഷിക സംസ്കാരം തിരികെയെത്തുന്നു; ചെക്യാട് കാർഷിക കർമ്മസേന ഒരുങ്ങി

By | Tuesday January 14th, 2020

SHARE NEWS

പാറക്കടവ് : ചെക്യാട് ഗ്രാമപഞ്ചായത്ത് കാർഷിക കർമ്മസേന ജില്ലാ പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 25 അംഗങ്ങൾ അടങ്ങുന്നതാണ് കർമസേന .

കൃഷിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യാനും, കാർഷിക സംസ്കാരം തിരികെ കൊണ്ടുവരിക, പച്ചക്കറിവിത്തുകൾ വിവിധ തരം തെങ്ങിൻ തൈകൾ പഴവർഗ്ഗചെടികൾ പന്നിവ നഴ്സറിയിൽ കൂടി ഉൽപാദിപ്പിച്ച് വിതരണം ചെയ്യാനും ഉൽപാദനം, സംഭരണം, സംസ്കരണം, വിതരണം, വിപണനം, എന്നിവയിലെ നൂതന സാങ്കേതിക വിദ്യകൾ സേനയിലൂടെ കർഷകരിൽ എത്തിക്കലുമാണ് കർമ്മ സേനകൊണ്ട് ഉദ്ദേശിക്കുന്നത്.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ കർമ്മ പദ്ധതികൾ വിശദീകരിച്ചു.
കൃഷി ഓഫീസർ അംല ശക്തീധരൻ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് സി എച്ച് സഫിയ, മെമ്പർമാരായ പി കെ ഹനീഫ, സി കെ ജമീല, ആത്തിക്ക മുഹമ്മദ്, സി ഡി എസ് ചെയർപേഴ്സൺ ജെ.കെ മഹിജ, അബ്ദുല്ല വയലോളി, കെ ബാലൻ, അസി കൃഷി ഒഫീസർ സൈനബ, ഷംന, വി കെ അബ്ദുല്ല, ഹസ്സൻ പിള്ളാണ്ടി,സലിം ചെക്യാട്, വി പി റഫീഖ് ,ലത തുടങ്ങിയവർ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്