കാർഷികമേഖല കോർപറേറ്റുകൾക്ക് അടിയറവെക്കുന്ന നയം തിരുത്തുക; പ്രതിഷേധം തീര്‍ത്ത്‌ കർഷക തൊഴിലാളി യൂണിയന്‍

By | Wednesday May 27th, 2020

SHARE NEWS

നാദാപുരം: “ജീവന് വേണ്ടി നാടുണർത്തൽ” പ്രതിഷേധസമരവുമായി കെഎസ്കെടിയു. കാർഷികമേഖല കോർപറേറ്റുകൾക്ക് അടിയറവെക്കുന്ന നയം തിരുത്തുക, തൊഴിലുറപ്പിന് ഒരു ലക്ഷം കോടിരൂപ അനുവദിക്കുക,ആദായനികുതി അടക്കേണ്ടാത്ത കുടുംബങ്ങൾക്ക് 7500 രൂപവീതം അനുവദിക്കുക,50 കിലോ വീതം അരി ഓരോ കുടുംബത്തിനും അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് പുറമേരി പോസ്റ്റാഫീസ്നു മുന്നില്‍ നില്‍പ്പ് സമരം ചെയ്തത്.

കെഎസ്കെടിയു നാദാപുരം ഏരിയ സെക്രട്ടറി കെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ.ബാലകൃഷ്ണൻ, ടി. ബാബു, കെ.കെ.സിന്ധു തുടങ്ങിയവർ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്