എയര്‍പോര്‍ട്ട് നാലുവരി പാത; കല്ലാച്ചിയിലും സര്‍വേ തുടങ്ങി

By | Saturday December 7th, 2019

SHARE NEWS

 

നാദാപുരം : കുറ്റ്യാടി- മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ് നാലുവരി പാതയാക്കി മാറ്റാനുള്ള പ്രാഥമിക സര്‍വേ പൊതുമരാമത്ത് വിഭാഗം ആരംഭിച്ചു. റോഡ് വികസനം വരുന്നതോടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ച് മാറ്റേണ്ടി വരുമെന്നത് വ്യാപാരികളില്‍ ആശങ്കയുണര്‍ത്തുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത്. മുപ്പത് മീറ്ററിലാണ് റോഡ് വികസിപ്പിക്കുന്നത്.

കല്ലാച്ചിയില്‍ ശനിഴായ്ച്ച രാവിലെയാണ്  സര്‍വേ തുടങ്ങിയത് . ഇരു ഭാഗത്തെയും വ്യാപാര സ്ഥാപനങ്ങള്‍, മരങ്ങള്‍ കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്.

കുറ്റ്യാടി, മൊകേരി, കക്കട്ട്, കല്ലാച്ചി, നാദാപുരം, ഇരിങ്ങണ്ണൂര്‍, പെരിങ്ങത്തൂര്‍ ടൗണുകളിലൂടെയാണ് പാത കടന്നുപോകുന്നത്.

റോഡ് വികസനം വരുന്നതോടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ച് മാറ്റേണ്ടി വരുമെന്നത്് പൊതുമരാമത്ത് വകുപ്പിനു പ്രധാന വെല്ലുവിളിയാണ്. മുപ്പത് മീറ്റര്‍ എന്നത് ചുരുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ രംഗത്തെത്തിയട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്