അക്ബർ കക്കട്ടിൽ പുരസ്കാരം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഏറ്റുവാങ്ങി

By | Monday February 18th, 2019

SHARE NEWS

വടകര: അക്ബർ കക്കട്ടിൽ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ബർ കക്കട്ടിൽ പുരസ്കാരം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് .സാഹിത്യനിരൂപകൻ എൻ. ശശിധരനാണ് പുരസ്ക്കാരം സമ്മാനിച്ചത്.

കേരള സാഹിത്യഅക്കാദമിയുടെ സഹകരണത്തോടെ സ്മാരകട്രസ്റ്റ് സംഘടിപ്പിച്ച അക്ബർ കക്കട്ടിൽ അനുസ്മരണ സമ്മേളനത്തിലാണ് പുരസ്കാരം നൽകിയത്.  സന്തോഷിന്റെ ‘ബിരിയാണി’ എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. അനുസ്മരണസമ്മേളനം എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ശത്രുഘൻ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൾ ഹക്കിം, കെ.ടി. ദിനേശ്, കടത്തനാട് നാരായണൻ, കെ.പി. രാമനുണ്ണി, എ.കെ. രാജൻ, വി.എം. ചന്ദ്രൻ, പി.കെ. പാറക്കടവ്, എൻ.പി. ഹാഫിസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ രാവിലെ നടന്ന ‘കഥയുടെ വർത്തമാനം’ സെമിനാറിൽ വി.ആർ. സുധീഷ് ഇ.പി. രാജഗോപാലൻ, എം.സി.അബ്ദുന്നാസർ എന്നിവർ സംസാരിച്ചു. എം.എസ്. സജി അധ്യക്ഷനായി. സർഗാത്മകത, സമൂഹം എന്ന സെമിനാറിൽ ശിഹാബുദ്ദീൻ പൊയ്തുംകടവ്, സജയ് കെ.വി. എന്നിവർ സംസാരിച്ചു. സുഹൃദ്‌സംഗമം സാഹിത്യഅക്കാദമി വൈസ് ചെയർപേഴ്‌സൺ ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. ടി. രാജൻ അധ്യക്ഷത വഹിച്ചു. ഡോ. പരമേശ്വരൻ നായർ, വി.കെ. പ്രഭാകരൻ, ശിവദാസ് പുറമേരി, പുറന്തോടത്ത് സുകുമാരൻ, രാജഗോപാലൻ കാരപ്പറ്റ, കെ.ടി. സൂപ്പി, രാജൻ ചെറുവാട്ട്, സജീവൻ മൊകേരി, പി. ഹരീന്ദ്രനാഥ്, ഓർമ റഫീഖ് എന്നിവർ സംസാരിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്