സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നിറക്കൽ പദ്ധതി; അക്ഷര സദ്യക്ക് തുടക്കം കുറിച്ചത് നവദമ്പതിമാര്‍

By | Saturday June 29th, 2019

SHARE NEWS

 

Loading...

പാറക്കടവ്: ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നിറക്കുന്ന പദ്ധതിയായ ‘അക്ഷര സദ്യ’ക്ക് തുടക്കം കുറിച്ച് നവദമ്പതിമാര്‍.

പൂർവ്വ വിദ്യാർത്ഥികളുടെ കല്ല്യാണം ,ഗൃഹപ്രവേശം തുടങ്ങി സന്തോഷ ദിനങ്ങളിൽ സ്കൂൾ ലൈബ്രറിയിൽ പുസ്തകങ്ങൾ നിറക്കുന്ന വേറിട്ട പരിപാടിക്കാണ് പാറക്കടവിലെ രയരോത്ത് കുഞ്ഞമ്മദ് ഹാജി-ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകൾ ജുമാനയുടെ കല്ല്യാണത്തിനോടനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കമായത് . ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

രയരോത്ത് സുബൈറിന്റെ സഹോദരി ജുമാനയുടെ കല്യാണ പന്തലിൽ നടന്ന ചടങ്ങിൽ വധു സ്കൂൾ ലൈബ്രേറിയൻ എൻ.കെ കുഞ്ഞബ്ദുല്ലക്ക് നൽകി. പഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ് , ടി.കെ ഖാലിദ് , പി.ടി.എ പ്രസിഡന്റ് പഴയങ്ങാടി അബ്ദുറഹിമാൻ , ടി.ബി മനാഫ് , താജു വളപ്പിൽ , കെ കെ ഉസ്മാൻ , കെ കെ അബൂബക്കർ ഹാജി , ദയരോത്ത് സുബൈർ , കെ.സി റഷീദ് , പി.പി ഹമീദ് , യു.കെ അമ്മദ് ഹാജി , വി.കെ അബൂബക്കർ സംബന്ധിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്