Categories
Flash News

കോവിഡ് നിയന്ത്രണം വളയത്ത് കടകൾ ഏട്ട് മണിക്ക് മുമ്പായി അടക്കണമെന്ന് സർവ്വ കക്ഷി തീരുമാനം

വളയം : ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണം കർശനമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം തീരുമാനിച്ചു.

കല്യാണം, ഗൃഹ പ്രവേശനം, പൊതു പരിപാടികൾ തുടങ്ങിയവ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത്ത് പോലീസ്, ആരോഗ്യ വകുപ്പ് അനുവാദം വാങ്ങി മത്രവെ നടത്താൻ പാടുള്ളൂ.

ആരാധനാലയങ്ങളിൽ ഒരേ സമയം 100 കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്താൻ പാടില്ല. ഇത്തരം ചടങ്ങുകളിൽ സര്ക്കാര് നിർദേശം പാലിച്ചേ ആളുകളെ പങ്കെടുപ്പിക്കാൻ പാടുള്ളൂ.

മാസ്ക് ധരിക്കത്തവർ സാമൂഹിക അകലം പാളിക്കത്തവർ എന്നിവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും.

പൊതു വാഹനങ്ങളിൽ സര്ക്കാര് നിർദ്ദേശിച്ച പ്രകാരം മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ. പഞ്ചായത്തിലെ ചുഴലി, കല്ലുനിര, മഞ്ചാന്താറ എന്നീ സ്ഥലങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും.

കോവിഡ് നിർണയ ടെസ്റ്റ് പ്രവർത്തനം ശക്തിപ്പെടുത്തും . വാർഡ് തലത്തിൽ ജനപ്രതികൽ ആരോഗ്യ വകപ്പു ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ആർ ആർ ടി പ്രവർത്തനം ശക്തിപ്പെടുത്തും .

കച്ചവട സ്ഥാപനങ്ങൾ രാത്രി 8 മണിക്ക് മുമ്പായി പൂർണമായും അടയ്ക്കേണ്ടതാണ്.

ഒറ്റ ദിവസം കൊണ്ട് 20 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വളയം ഗ്രാമപഞ്ചായത്തിൽ കൊവിഡ് 19 പടരാതിരിക്കാൻ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യ പെട്ടു.

യോഗത്തിൽ ജനപ്രതിനിധികൾ ആയ പിടി നിഷ, എം.കെ അശോകൻ . വി.പി ശശിധരൻ . എം സുമതി രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.കെ രവീന്ദ്രൻ . കെ. ചന്ദ്രൻ . സി.വി. കുഞ്ഞബ്ദുള്ള. എൻ ഗോവിന്ദൻ. പി.കെ ശങ്കരൻ വളയം പോലീസ് സബ് ഇൻസ്പെക്ടർ വി.പി വിനോദ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഇ ഷിജിത്. ഇ രമ. പഞ്ചായത്ത് സെക്രട്ടറി കെ വിനോദ് കൃഷ്ണൻ വി.പി ശശിധരൻ എന്നിവർ സംസാരിച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: All-party decision to close shops in Kovid control valayam before 8 p.m.

NEWS ROUND UP