Categories
Latest

വനിതാ മെമ്പറെ പീഡിപ്പിച്ചെന്ന ആരോപണം; നാദാപുരത്ത് എൽഡിഎഫ് പ്രതിഷേധം

നാദാപുരം : ഗ്രാമ പഞ്ചായത്ത് വനിതാ മെമ്പറെ സഹ മെമ്പർ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം ഉയർന്ന സംഭവത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ നാദാപുരം പഞ്ചായത്തിലേക്ക് ജനപ്രതിനിധികൾ പ്രതിഷേധ സമരം നടത്തി.

ആരോപണ വിധേയനായ പഞ്ചായത്ത് അംഗം നിരവധി സ്ത്രീകൾക്കെതിരെ ലൈംഗിക ചുവയോടെ സംസാരിക്കുകയും സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുന്നതായും ആരോപണമുണ്ടെന്ന് എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.

ഇയാൾക്കെതിരെ ലീഗ് അണികൾ തന്നെ നരിക്കാട്ടേരിയിലും, നാദാപുരം പഞ്ചായത്ത് ഓഫീസിനു മുമ്പിലും പോസ്റ്റർ പതിച്ചിരുന്നു.

പഞ്ചായത്ത് ഓഫീസിൽ നടന്ന സമരത്തിൽ പി.പി ബാലകൃഷ്ണൻ, എ. ദിലീപ് കുമാർ, എ.കെ. ബിജിത്ത്, നിഷ. സി.വി എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Alleged harassment of a female member; LDF protest in Nadapuram

NEWS ROUND UP