Categories
Latest

പൂർവ്വ വിദ്യാർഥികൾ പഠനോപകരണങ്ങൾ കൈമാറി

വാണിമേൽ : ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി.

വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ 1984, 2001 ബാച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതി പിരിഞ്ഞു പോയവരാണ് നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് താങ്ങായത്.

സ്കൂളിൽ പഠനോപകരണങ്ങൾ ആവശ്യമായ വിദ്യാർഥികൾക്കെല്ലാം സംവിധാനങ്ങൾ ഒരുക്കിയതായി ഹെഡ്മാസ്റ്റർ സി.കെ മൊയ്തു പറഞ്ഞു.

പൂർവ്വ വിദ്യാർഥികളും നാട്ടുകാരും സ്റ്റാഫും ഗാഡ്ജറ്റ് ചാലഞ്ചിൽ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു.

2001 പത്താം ക്ലാസ് ബാച്ചിലെ സജീർ തയ്യുള്ളതിൽ
നൗഫൽ കുളപ്പറമ്പ്, 1984 ബാച്ചിലെ ഡോക്ടർ എം.കെ അബ്ദുസ്സലാം, സുരേഷ് സുബ്രഹ്മണ്യം, പി.കെ റിയാസ് വാർഡ് അംഗം വി.കെ മൂസ്സ, അധ്യാപകരായ എം.പി അശ്റഫ് ,ടി.കെ അബ്ദു നാസർ, അഷ്‌റഫ്‌ കൊറ്റാല, ടി.കെ അനിഷത്ത് എന്നിവർ പങ്കെടുത്തു.

രണ്ടു ബാച്ചുകളും കൈമാറിയ ഉപകരണം ഹെഡ്മാസ്റ്റർ സി, കെ മൊയ്തു ഏറ്റുവാങ്ങി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Alumni handed over learning materials

NEWS ROUND UP