Categories
Latest

ചൂണ്ടയിൽ വിസ്മയം; അജ്മാൻ കടപ്പുറത്തും താരം പാറക്കടവുക്കാരന്‍ മുഹമ്മദ്

നാദാപുരം / ദുബായ് : കുഞ്ഞുന്നാളിൽ തുടങ്ങിയ ഇഷ്ടം കൈവിടാതെ ഒരു പ്രവാസി യുവാവ്. ഓർമ്മവച്ച നാൾമുതൽ കൂടെ കൂടിയ ശീലമാണ് നാദാപുരം പറക്കടവിലെ യുവാവിന് മീൻപിടിത്തം. മീൻപിടിത്തമെന്നത് മുഹമ്മദിനു വെറും ഹോബി മാത്രമല്ല മറിച്ച് ഒരു ദിനചര്യയായി മാറി.

ഒരു ദിവസം മീൻ പിടിക്കാൻ പോയില്ലെങ്കിൽ ജീവിതത്തിൽ എന്തോ ഒന്ന് നഷ്ടമായ പോലെയാണെന്നും മീൻ പിടിത്തം വലിയ മാനസിക സുഖം നല്‍കുന്നുവെന്നും ദുബായിലെ ഒരു കഫ്റ്റീരിയയില്‍ മാനേജരായി ജോലി ചെയ്യുന്ന വേവത്തെ കീഴത്ത് മുഹമ്മദ്‌ പറയുന്നു.

ചെക്യാട് പാറക്കടവ് സ്വദേശിയായ മുഹമ്മദ്‌ കഴിഞ്ഞ 16 വര്‍ഷമായി യുഎഇയിലും തന്‍റെ ഈ മീന്‍പിടിത്തശീലം തുടരുന്നു. കൂടുതലും അജ്മാനില്‍ ചൂണ്ടയിടാന്‍ പോവുന്ന മുഹമ്മദ്‌ ജോലിതിരക്ക് കാരണം ഒന്നിടവിട്ടദിവസങ്ങളിലായിരിക്കും മീന്‍ പിടിത്തത്തിന് ഇറങ്ങുക.പുലര്‍ച്ചെ 2 മണിമുതല്‍ തുടങ്ങുന്ന ചൂണ്ടയിടല്‍ മിക്കവാറും രാവിലെ 8 മണി വരെ തുടരും.

ചില ദിവസങ്ങളില്‍ മീന്‍ലഭിക്കും എന്നാല്‍ മറ്റു ചില ദിവങ്ങളില്‍ ലഭിക്കില്ല.ആ സമയം നിരാശ ഒന്നും തോന്നാറില്ലെന്നും മുഹമ്മദ്‌ പറഞ്ഞു. തന്‍റെ മീന്‍പിടിത്തം കഫ്റ്റീരിയ മാനേജര്‍ ജോലിയെ ഒരുതരത്തിലും ബാധിക്കാറില്ലെന്നും മാനേജ്മെന്റും ഇതിനുവലിയ പിന്തുണയാണെന്നും മുഹമ്മദ്‌ കൂട്ടിച്ചേര്‍ത്തു.19 കിലോവരെയുള്ള മീന്‍ മുഹമ്മദിന്റെ ചൂണ്ടയില്‍ കുടുങ്ങാറുണ്ട്.

നാടിലുണ്ടായ സമയത്ത് എപ്പോഴും വൈകുന്നേരങ്ങളില്‍ തലശ്ശേരി – മാഹി പുഴയോരത്താണ് മുഹമ്മദ്‌ മീന്‍ പിടിക്കാന്‍ പോവാറുള്ളത്.മറക്കാനാവാത്ത പല അനുഭവങ്ങളും അപ്പോഴുണ്ടായിരുന്നുവെന്നും അതിലൊന്ന് പങ്കുവയ്ക്കുവാനും മുഹമ്മദ്‌ മടിച്ചില്ല.പെരിങ്ങത്തൂരില്‍ രാത്രിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ഒരു കുടുംബത്തെ പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മുഹമ്മദ്‌ ഓര്‍മ്മ പങ്കുവച്ചു.

40 വര്‍ഷം ദുബായിയില്‍ ബിസിനസ്‌ ചെയ്ത ചാലിമഠത്തില്‍ മൂസഹാജിയുടെ മകനാണ് മുഹമ്മദ്

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP