പിഞ്ചു കുഞ്ഞിന്‍റെ ജീവനായി വഴിയൊരുക്കാം…ആംബുലന്‍സ് അല്‍പ്പ സമയത്തിനുള്ളില്‍ വടകരയിലൂടെ കടന്നുപോകും

By | Tuesday April 16th, 2019

SHARE NEWS

 

വടകര : 15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്‍റെ ജീവനായി വഴിയൊരുക്കാം .കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ കൊണ്ടുവരും. രാവിലെ 10 ന് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെടും. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.

KL-60 – J 7739 എന്ന നമ്പർ ആംബുലൻസിലാണ് കൊണ്ടുവരുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും.

എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു. ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി നിലകൊള്ളും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.

https://m.facebook.com/story.php?story_fbid=389730135210012&id=347895615595274

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read