ചെക്യാട് പഞ്ചായത്തിലെ മുതിർന്ന മുസ്ലിംലീഗ് അംഗം പുതിയെടുത്ത് അമ്മദ് നിര്യാതനായി

By | Thursday October 17th, 2019

SHARE NEWS

നാദാപുരം :ചെക്യാട് പഞ്ചായത്തിലെ മുതിർന്ന മുസ്ലിംലീഗ് അംഗം താനക്കോട്ടൂർ പുതിയെടുത്ത് അമ്മദ്(90) നിര്യാതനായി . ഭാര്യമാർ.പരേതയായഖദീജ (ഇരിങ്ങണ്ണൂർ),പാത്തുപൊയിലൂർ

മക്കൾ:ആയിഷ,ഹാജറ
ജാമാതാവ്:പരേതനായപാട്ടോന്റ വിടഅബൂബക്കർ.

താനക്കോട്ടൂരിലെ മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മുതിർന്ന മുസ്ലിം ലീഗ് അംഗമാണ്  പുതിയെടുത്ത് അമ്മദ്. ജില്ലാമുസ്ലിംലീഗ് വൈസ് :പ്രസിഡന്റ് അഹമദ്പുന്നക്കൽ,മണ്ഡലംലീഗ് പ്രസിഡന്റ് സൂപ്പിനരിക്കാട്ടേരി,ജനറൽസെക്രട്ടറി എൻ .കെമൂസ്സ മാസ്റ്റർ,തൊടുവയിൽമഹമൂദ്,ടി.കെഖാലിദ്മാസ്റ്റർ.അഹമദ്കുറുവയിൽസി എച്ച്ഹമീദ്മാസ്റ്റർ എന്നിവർ വസതി സന്ദർശിച്ചു.

ചെക്യാട്പഞ്ചായത്തിൽ വിശേഷിച്ചും താനക്കോട്ടൂരിൽ മുസ്ലിംലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മൺ മറഞ്ഞ്പോയ ചെക്യാട് പഞ്ചായത്ത് ബോർഡ് പ്രസിഡന്റായിരുന്ന പാട്ടോൻമന്മുഹാജി,വയലുങ്കര മമ്മുഹാജി,പെരുന്തോൾ അമ്മദ് ഹാജി,പൊയിൽഹസ്സൻഹാജി എന്നിവരോടൊപ്പം താനക്കോട്ടൂരിൽ മുസ്ലിംലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുന്നണി പ്പോരാളിയായി അന്ന് യുവാവായിരുന്ന അമ്മദ്ക്കയും ഉണ്ടായിരുന്നു.

മുസ്ലിംലീഗ് യോഗങ്ങൾ അമ്മദ്ക്കയുടെ വീട്ടിലായിരുന്നുനടന്നിരുന്നത്.എന്നും മുസ്ലിംലീഗിനെസ്നേഹിച്ചഅമ്മദ്ക്കയുടെ ആഗ്രഹംപോലെ അമ്മദ്ക്കയുടെ വീടിന് മുന്നിൽ തന്നെയാണ് താനക്കോട്ടൂർ ശാഖാ മുസ്ലിംലീഗ് ഓഫീസ്സ് സ്ഥിതിചെയ്യുന്നത് എന്നത് യാദൃശ്‌ചികംതന്നെ.

നിഷ്കളങ്കനായയ ആത്മാർത്ഥതയുള്ള പൊതു പ്രവർത്തകനായിരുന്നു അദ്ദേഹം.വാർദ്ധക്യസഹജമായ അസുഖമായി വീട്ടിൽ വിശ്രമിക്കുമ്പോഴും എന്നും ചന്ദ്രിക വായിക്കുന്ന നല്ല ഒരു പൊതു പ്രവർത്തകനായിരുന്നു.

ദീർഘകാലം താനക്കോട്ടൂർശാഖാ മുസ്ലിം ലീഗിനെ നയിച്ച അദ്ദേഹം രാഷ്രീയ സാമൂഹിക മത രംഗത്ത് വ്യത്യസ്തമായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടാണ് തന്റെ കർമ്മമണ്ഡലം അവസാനിപ്പിച്ച് ഈ ലോകത്തോട് വിട പറഞ്ഞ് പോയത്.ഇത്തരം വ്യക്തികൾ നഷ്ടപ്പെട്ടുപോകുമ്പോൾ സമൂഹത്തിനും ന്നമുദായത്തിനും തീരാനഷ്ടമായിമാറുന്നു.

നാഥൻ അദ്ദേഹത്തേയും നമ്മെയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ ആമീൻ…അദ്ദേഹത്തിന്റെ വിയോഗത്തിൽ ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി അനുശോചനംഅറിയിച്ചു .

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്