Categories
Latest

എടച്ചേരി അഗതി മന്ദിരത്തിലെ അന്തേവാസി മരിച്ചു

നാദാപുരം : എടച്ചേരി അഗതി മന്ദിരത്തിലെ അന്തേവാസി മരിച്ചു എറണാകുളം പിറവം സ്വദേശി കൃഷ്ണൻ കുട്ടി 64 ) ആണ് മരിച്ചത്.

അസുഖ ബാധിതനായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽത്സയിലായിരുന്നു.

എറണാകുളം പിറവം എന്ന സ്ഥലം പറഞ്ഞിരുന്നെങ്കിലും മേൽവിലാസം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ,

നാടുവിട്ട് തെരുവിൽ കഴിഞ്ഞിരുന്ന കൃഷ്ണൻ കുട്ടി കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് കോഴിക്കോട് ജില്ലാഭരണകൂടം ഒരുക്കിയ ക്യാമ്പിൽ എത്തിപ്പെട്ടത്‌.

പിന്നീട് കൃഷ്ണൻകുട്ടിയെ തണൽ ഏറ്റെടുക്കുകയായിന്നു .

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ഇദ്ദേഹവുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ
ബന്ധപ്പെടേണ്ടതാണ് .

കോഴിക്കോട് മെഡിക്കൽ കോളേജ് 0495 2357691
എടച്ചേരി പോലീസ് 0496 2547022
തണൽ വീട് എടച്ചേരി
0496 2549954

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: An inmate of Edachery Agathi Mandir has died

NEWS ROUND UP