Categories
Latest

അരൂർ എളയിടത്ത് യുവാവിനെ അജ്ഞാതസംഘം കാറിൽ തട്ടിക്കൊണ്ടു പോയി

നാദാപുരം : തൂണേരി സംഭവത്തിൻ്റെ നടുക്കം മാറുംമുമ്പേ നാദാപുരം മേഖലയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ.

പുറമേരി പഞ്ചായത്തിലെ അരൂർ എളയിടത്ത് യുവാവിനെ അജ്ഞാതസംഘം കാറിൽ തട്ടിക്കൊണ്ടുപോയി.

പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെയാണ് (30) നമ്പർ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം റാഞ്ചിയത്.

ReadMore : തൂണേരിയില്‍ പ്രവാസിയെ തട്ടികൊണ്ട് പോയത് ക്വട്ടേഷന്‍ സംഘം; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപെട്ടു

ഇന്ന് പുലർച്ച 12.30 ഓടെയാണ് സംഭവം. അരൂർ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോൾ മത്സരം
കാണാനെത്തിയതായിരുന്നു അജ്നാസ്.

മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അജ്നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് മർദനമേറ്റു.

നാദാപുരം പോലീസ് കേസെടുത്ത് ഊർജിതാന്വേഷണം ആരംഭിച്ചു ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ സംഭവമാണിത്.

കഴിഞ്ഞ 13നാണ് തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യവസായി എം.ടി.കെ.അഹമ്മദിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസത്തിനു ശേഷം വിട്ടയച്ചിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: An unidentified group abducted the youth in a car at Aroor Elayidam

NEWS ROUND UP