Categories
Latest

അങ്കണവാടി കെട്ടിടം അപകടാവസ്ഥയിൽ; ജനപ്രതിനിധികൾ സന്ദർശിച്ചു

നാദാപുരം : നിർമ്മാണത്തിലെ അപാകം മൂലം അപകടാവസ്ഥയിലായ നാദാപുരം പഞ്ചായത്തിലെ 189 നമ്പർ അങ്കണവാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, അഡ്വ: എ.സജീവൻ എന്നിവർ സന്ദർശിച്ചു.

കുമ്മങ്കോട് ജലസേചന കനാലിന് സമീപം ഒമ്പതു ലക്ഷം രൂപ ചെലവിട്ട് കെട്ടിടം പണി പൂർത്തിയായിട്ടില്ലെങ്കിലും തറയിലും ചുമരിലും വിള്ളൽ വീണ് കെട്ടിടം അപകടാവസ്ഥയിലായിരിക്കുകയാണ്.

കരാറുകാരന്റെ അശാസ്ത്രീയ നിർമ്മാണത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്ന് കാണിച്ച് സി.പി.ഐ.എം ബ്രാഞ്ച് സെക്രടറി എം.കെ ചന്ദ്രൻ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.

പഞ്ചായത്ത് എഞ്ചിനിയർ ഉൾപ്പെടെയുള്ളവരോട് ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുമെന്ന് ബ്ലോക്ക് ഭാരവാഹികൾ പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP