കരസേനയില്‍ ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷക്ഷണിച്ചു

By | Tuesday May 21st, 2019

SHARE NEWS

നാദാപുരം:   കരസേനയില്‍ പ്ലസ്ടുക്കാര്‍ക്ക് അവസരം. ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി,മാത്തമാറ്റിക്‌സ്‌ വിഷയങ്ങളോടെ പ്ലസടു ജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. അഞ്ചുവര്‍ഷ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എന്‍ജിനിയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെമനന്റ് കമീഷനും നല്‍കും.

യോഗ്യത ഫിസ്ക്സ്, കെമിസ്ട്രി, മാതതമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസടു. പ്രായം 2000 ജൂലൈ ഒന്നിനും 2003 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍. മന:ശാസ്ത്രപരീക്ഷ, ഗ്രുപ്പ് ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞൈടുപ്പ്. ഭോപ്പാല്‍, കപൂര്‍ത്തല, അലഹബാദ്, ബംഗളൂരു നഗരങ്ങളില്‍വച്ചാണ് പരീക്ഷ. ഒന്നിലധികം അപേക്ഷ അയക്കരുത്. www.joinindianarmy.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ എട്ട്. അപേക്ഷാനടപടി പൂര്‍ത്തിയായാല്‍ ലഭിക്കുന്ന റോള്‍ നമ്ബര്‍ സൂക്ഷിക്കണം.

Loading...

ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ രണ്ട് പ്രിന്റ് ഒന്നില്‍ പാസ്പോര്‍ട്ഫോട്ടോ ഒട്ടിച്ച്‌ ഗസറ്റഡ്‌ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി അനുബന്ധരേഖകളുടെ അസ്സല്‍, പകര്‍പ്പ് 20 പാ്സപോര്‍ട്സൈസ് ഫോട്ടോ സഹിതം പരീക്ഷക്ക് ക്ഷണിച്ചാല്‍ ഹാജരാക്കണം. രണ്ടാമത്തെ പ്രിന്റ് കൈയില്‍ സൂക്ഷിക്കണം. വിശദവിവരം website ല്‍.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്