‘ശാസ്ത്രജ്ഞനാവാന്‍ ആരോമലിന്റെ് സ്വപ്‌നം’ ചിറക് വിടര്‍ത്തി ഇക്രു കോഴികുഞ്ഞ്

By | Monday May 13th, 2019

SHARE NEWS

നാദാപുരം: 8ാം ക്ലാസുകാരന്‍ സ്വന്തം പ്രയത്‌നത്താല്‍ നിര്‍മ്മിച്ച ഇന്‍ക്യുബേറ്ററില്‍ ഒരു കോഴിക്കുഞ്ഞ് പിറന്നു.അത് അരോമല്‍ ഉണ്ണിയുടെ ശാസ്ത്രജ്ഞനാവണമെന്ന സ്വപ്‌നത്തിന് ആദ്യ ചിറക് മുളച്ചു.കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 8ാം ക്ലാസ് ജയിച്ച തെരുവംപറമ്പിലെ ഈന്തുള്ളതില്‍ കേളപ്പന്റെ ചെറുമകനാണ ്ആരോമല്‍ എന്ന പതിനാലുകാരന്‍.

വളരെ ചെറുപ്പത്തില്‍ തന്നെ ശാസ്ത്ര വിഷയങ്ങളില്‍ താല്‍പ്പര്യം ഉണ്ടായിരുന്ന ഈ കൊച്ചു മിടുക്കന്റെ കഴിഞ്ഞ ഒരു മാസത്തെ ശ്രമ ഫലമായാണ് തള്ളക്കോഴി ഇല്ലാതെ ഇന്‍ക്യുബേറ്ററില്‍ ഒരു കോഴികുഞ്ഞ് പിറന്നത്. ജീവിതത്തില്‍ ഇതുവരെ ഇന്‍ക്യുബേറ്റര്‍ കാണാത്ത ആരോമല്‍ യു ട്യൂബ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കുന്നത്.

പിന്നെ ഒട്ടും താമസിച്ചില്ല കല്ലാച്ചി ടൗണില്‍ നിന്ന് തെര്‍മ്മോക്കോള്‍ ഷീറ്റുകളും ഒരു ബള്‍ബും സംഘടിപ്പിച്ചു.കമ്പ്യൂട്ടര്‍ യു.പി.എസില്‍ ഉപയോഗിക്കുന്ന ഒരു ചെറുഫാന്‍ ഒരു ഇലക്ട്രിക്ക് കടയില്‍ നിന്ന് സൗജന്യമായി ലഭിച്ച താപം മനസ്സിലാക്കാനുള്ള യന്ത്രം 210 രൂപ നല്‍കിയും, ഈര്‍പ്പം മനസ്സിലാക്കാനുള്ള ഹൈഡ്രോ മീറ്റര്‍ 350 രൂപ നല്‍കിയും ഓണ്‍ലൈനിലൂടെ വാങ്ങിച്ചു.

പിന്നെ മുത്തശ്ശി നല്‍കിയ 6 മുട്ട വിരിയിക്കാനായി തന്റെ കണ്ടുപിടിത്തമാ. ഇന്‍ക്യുബേറ്ററില്‍ വെച്ചു.കഴിഞ്ഞ ആഴ്ച ഉണ്ടായ ഇടിമിന്നലും വൈദ്യുതി തകരാറും 5 കോഴികുഞ്ഞുങ്ങള്‍ മുട്ടയില്‍ തന്നെ ചത്തുപോയി.കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആ കോഴിക്കുഞ്ഞിന്റെ കരച്ചില്‍ ആരോമലും സഹായിയായി നിന്ന അനുജന്‍ കാര്‍ത്തിക്കും കേട്ടത്.ഇവര്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി.8ാം ക്ലാസില്‍ പംിക്കുമ്പോള്‍ സംസാരിക്കുന്ന റോബോര്‍ട്ടിനെയും നിര്‍മ്മിച്ചു.

ആരോമല്‍ ശാസ്ത്ര മേളകളിലും പങ്കെടുത്തിരുന്നു.നിര്‍മ്മാണ തൊഴിലാളിയും കരിങ്ങാടെ കാവുള്ള പറമ്പത്ത് നാണുവിന്റെയും ബിന്ദുവിന്റെയും മകനാണ് ആരോമല്‍.കല്ലാച്ചിയില്‍ കൊലചെയ്യപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ ബിനുവിന്റെ മരുമകനാണ് ഈ മിടുക്കന്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്