വാണിമേൽ : കാലികമായ വിഷയങ്ങളിൽ പ്രതികരണമറിയിക്കുമ്പോൾ മാത്രമേ കലക്ക് പ്രസക്തിയുള്ളൂവെന്ന് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ.
ഇത്തരം പ്രതികരണങ്ങളാണ് മാപ്പിളപ്പാട്ടിനെ ജനങ്ങൾ നെഞ്ചേറ്റാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവ് കുന്നത്ത് മൊയ്തു മാസ്റ്റർക്ക് അബ്ദുറഹിമാൻ ഗുരുക്കൾ മാപ്പിള കലാപഠനകേന്ദ്രം ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി വി അമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.വ്യവസായ പ്രമുഖൻ ടി.സി അഹമദ് ഉപഹാരം നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ, ബഷീർ മുളിവയൽ , അമ്പലക്കണ്ടി അബ്ദുറഹിമാൻ, എം എ വാണിമേൽ , ജലീൽ സി.കെ, വി.കെ മൂസ, അശ്റഫ് കൊറ്റാല, അഹമദ് വി പി , ജാഫർ വാണിമേൽ , കുഞ്ഞമ്മദ് ചേലക്കാടൻ, സി കെ തോട്ടക്കുനി , കെ. മൊയ്തു മാസ്റ്റർ ,ഖാലിദ് വി എം ,സി വി അശ്റഫ്, അലി ടി.കെ തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനാനന്തരം അബ്ദുറഹിമാൻ ഗുരുക്കൾ പഠനകേന്ദ്രം കലാ സമിതിയുടെ ഗാനവിരുന്നും ഉണ്ടായിരുന്നു