നാദാപുരം: നാദാപുരം മണ്ഡലത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമ വിജയം നേടാൻ എൽ. ഡി. എ ഫിനെ അനുവദിക്കില്ലെന്ന് യു.ഡി .എഫ് നേതാക്കള്‍.
സി പി എം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ഇടത് വിരുദ്ധ വോട്ടുകൾ വോട്ടർപ്പട്ടികയിൽ ചേർക്കാതിരിക്കാനും, തള്ളികളയാനും ശ്രമം നടക്കുന്നതായി യു.ഡി. എഫ് ആരോപിച്ചു.ജനാധിപത്യ വിരുദ്ധമായ ഇത്തരം നീക്കങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
നാദാപുരം പ്രസ്സ്. ഫോറത്തിൻ്റെ പത്രസമ്മേളനത്തിൽ സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, അഡ്വ: എ സജീവൻ, പി കെ ദാമുമാഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു