ലീഗ് പ്രവർത്തകൻ അസ്ലമിന്റെ കൊലയാളികൾ വലയിൽ

By | Saturday August 13th, 2016

SHARE NEWS
nadapuram police marchനാദാപുരം: നാദാപുരത്ത്കൊല്ലപ്പെട്ട മുസ്ലീംലീഗ് പ്രവർത്തകൻ അസ്ലമിന്റെ കൊലയാളികൾ വലയിലായതായി സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നോളം യുവാക്കൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. പ്രതികളെന്ന് കരുതുന്ന സംഘത്തിൽപെട്ട ഏതാനും പേർ പൊലീസ് നിരീക്ഷണത്തിലാണ്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഘം ഉപയോഗിച്ച കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്നാദാപുരം വീണ്ടും സംഘർഷമേഖലയാകുന്നു. ഏറെ നാളത്തെ സമാധാന ജീവിതത്തിന് ഭംഗം വരുത്തി ഇന്നലെ ഒരു മുസ്ലീംലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടതാണ് പ്രദേശത്ത് വീണ്ടും കലാപം തലപൊക്കാൻ ഇടയാക്കിയത്. തൂണേരി ഷിബിൻ വധക്കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി വെറുതെ വിട്ട ലീഗ് പ്രവർത്തകനായ അസ്ലമിന്റെ കൊലപാതകം പ്രദേശത്താകെ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്നാണ് ലീഗ്, യു.ഡി.എഫ്. കേന്ദ്രങ്ങൾ ആരോപിക്കുന്നത്.

യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് തൂണേരി കണ്ണങ്കൈ സ്വദേശി കാളിയപറമ്പത്ത് അസ്ലം (24). ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ചാലപ്രം പെട്ടി പ്പീടികക്ക് സമീപം വെള്ളൂർ റോഡിൽ വച്ചാണ് അക്രമി സംഘം അസ്ലമിനെ വെട്ടിയത്. നാദാപുരം ഭാഗത്ത് നിന്ന് സ്‌കൂട്ടിയിൽ നരോങ്കുന്നിലെ കളിസ്ഥലത്തേക്ക് പോവുകയായിരുന്ന അസ്ലമിനെ ഇന്നോവ കാറിൽ പിന്തുടർന്ന സംഘം വെള്ളൂർ റോഡിന്റെ തുടക്കത്തിൽ വച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം വാൾകൊണ്ട് വെട്ടുകയായിരുന്നു. പത്തോളം വെട്ടുകൾ ഏറ്റ അസ്ലമിന്റെ കൈ അറ്റു തൂങ്ങിയ നിലയിലാണ്. ബൈക്കിനു പിന്നിൽ ഉണ്ടായിരുന്ന അസ്ലമിന്റെ സുഹൃത്ത് ഒരങ്ങാട്ട് പൊയിൽ ഷാഫിക്കും പരിക്കുണ്ട്. ഷാഫിയുടെ നിലവിളി കേട്ട് പരിസര വാസികൾ ഓടി എത്തുമ്പോഴേക്കും അക്രമികൾ ഇന്നോവയിൽ കയറി രക്ഷപ്പെട്ടിരുന്നു. ഷാഫി ഓർമ്മിച്ച ഇന്നോവയുടെ നമ്പർ പൊലീസിന് കൈമാറിയിട്ടുണ്ട്. കാറിൽ പതിച്ച നമ്പർ വ്യാജമാണോ എന്ന് പൊലീസ് പരിശോധിക്കും. വെള്ളൂർ കോടഞ്ചേരി ഭാഗത്തേക്കാണ് കൃത്യം നിർവഹിച്ച സംഘം പോയതെന്ന് പറയുന്നു. മാഷാ അല്ലാഹ് എന്ന സ്റ്റിക്കർ പതിച്ച ഇന്നോവ കാറിലാണ് അക്രമി സംഘം എത്തിയത്. കാറിൽ എട്ടോളം പേർ ഉണ്ടായിരുന്നുവത്രേ. പൊലീസിന്റെ ശ്രദ്ധ തിരിച്ച് വിടാനാണ് കാറിൽ ഇത്തരത്തിലുള്ള സ്റ്റിക്കർ പതിച്ചതെന്ന്കരുതുന്നു. കുറ്റ്യാടി സി.ഐ സജീവനാണ് അന്വേഷണ ചുമതല. റൂറൽ പൊലീസ് സൂപ്രണ്ട് വിജയകുമാർ, നാദാപുരം എ.എസ് പി.ആർ കറുപ്പസാമി കുറ്റിയാടി സി.ഐ സജീവൻ, എസ്.ഐ മാരായ അഭി
ലാഷ്, എം.സിപ്രമോദ് എന്നിവരുടെ നേത്രത്വത്തിൽ പ്രദേശത്ത്കനത്ത പോലീസ് സംഘം സ്ഥലത്ത് കാവലുണ്ട്. അസ്ലമിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്