ആവോലത്തെ സൈനികനെ ആക്രമിച്ച സംഭവം ; പ്രതികളെ തിരിച്ചറിഞ്ഞു

By | Friday January 11th, 2019

SHARE NEWS

നാദാപുരം: തൂണേരി മുടവന്തേരിയില്‍ സൈനികനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു .ജനുവരി  10 നു   പ്രതികളുടെ തിരിച്ചറിയില്‍ പരേഡില്‍ ആണ് പ്രതികളെ തിരിച്ചറിഞ്ഞത് .

. 2010 ഒക്ട്ോബര്‍ 21നാണ്സുഹൃത്തുക്കളോടൊപ്പം ബന്ധുവിട്ടീലേക്ക് പോവുകയായിരുന്ന സൈനികനായ ആവോലം സ്വദേശി സജിനീനെ മുടവന്തേരിയില്‍ വെച്ച് ഒരു സംഘം തട്ടി കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്.

അജ്ഞാത സ്ഥലത്തേക്ക് തട്ടി കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയും മരിച്ചെന്ന് കരുതി വഴിയോരോത്ത് ഉപേക്ഷിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് കൂടെ കടന്ന് പോയ വഴിയാത്രക്കാരാണ് സജിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഏറെക്കാലം സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കേസ് ഒത്തു തീര്‍പ്പിലെത്തിക്കാന്‍ പ്രതികള്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ശ്രമങ്ങള്‍ നടത്തിയെങ്കിലും ബന്ധുക്കള്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read