ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികളെ അക്രമിച്ചവർക്കെതിരെ കേസ്

By | Saturday March 16th, 2019

SHARE NEWS

 

 

നാദാപുരം: കല്ലാച്ചി പൈപ്പ്‌ലൈൻ റോഡിവെച്ച് മൂന്ന് തൊഴിലാളികളെ  അക്രമിച സംഭവത്തില്‍നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ട ഊരാളുങ്കൽ സൊസൈറ്റി യുടെ തൊഴിലാളികൾക്ക് ആണ് സാമൂഹ്യ വിരുദ്ധരുടെ മർദനമേറ്റത്.

മൊകേരിയിലെ പിറകിൽ പീടിക രാകേഷ് (41 ) ,തോട്ടിൽപാലം കുന്നതടത്തിൽ അലി ( 46 ) എന്നിവരെയാണ് അക്രമിച്ചത്. പട്ടികയും കുമ്മായച്ചട്ടിയും ഉപയോഗിച്ച് തലയ്ക്കും നാടുവിനും പരിക്കേൽപ്പിക്കുകയായിരുന്നു.

അലിക്ക് വാരിയെല്ലിനും, മുതുകിനും സാരമായ പരിക്കുണ്ട് .

രണ്ടു പേരും വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

പുറമേരി യിലെ പവിത്രനെന്ന തൊഴിലാളിയെപ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

 

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്