എ.വി.ഹരിപ്രസാദ് ജില്ലയിലെ മികച്ച എൻ.എസ്.എസ്.വളണ്ടിയർ

By | Tuesday September 17th, 2019

SHARE NEWS

നാദാപുരം: ജില്ലയിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ മികച്ച എൻ.എസ്.എസ്.വളണ്ടിയറായി എ.വി.ഹരിപ്രസാദിനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തു.

പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ജെർണലിസം ബാച്ചിലെ വിദ്യാർത്ഥിയാണ്. സ്‌കൂൾ ലീഡറായ എ.വി.ഹരിപ്രസാദ് സ്‌കൂളിലെ എൻ.എസ്.എസിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.

ഏറെ പ്രയാസപ്പെടുന്ന കോടഞ്ചേരി പ്രദേശത്തെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനുളള പ്രവർത്തനം നടത്തിയിരുന്നു.ഹയർസെക്കൻഡറി സ്‌കൂളിലെ ജെർണലിസം ബാച്ചിന്റെ നേത്യത്വത്തിൽ പുറത്തിറക്കുന്ന ഷോട്ട് ഫിലിമിന്റെ പിന്നിലും നേത്യപരമായ പങ്ക് വഹിച്ചിരുന്നു.

നരിപ്പറ്റ കുനിയിൽ പീടിക സ്വദേശിയാണ്.പിതാവ് വിജയൻ കോഴിക്കോട് കലക്ട്രേറ്റിലെ എഫ്.ടി.എസിലെ ജീവനക്കാരനാണ്.മികച്ച വളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ട ഹരിപ്രസാദിനെ പ്രോഗ്രാം ഓഫീസർ പി.പി.മനോജിന്റെ നേത്യത്വത്തിൽ എൻ.എസ്.എസ്.അനുമോദിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്