കുടുംബശ്രീ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് ഒരുങ്ങി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്

By | Monday November 18th, 2019

SHARE NEWS

ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് കുടുബശ്രീ ഏ.ഡി.എസ്സിന്റെ നേതൃത്വത്തിൽ പൊക്ലാറത്ത് താഴ വയലിൽ നെൽകൃഷി ആരംഭിച്ചു. തരിശ്ശായി കിടന്ന രണ്ട് ഏക്കർസ്ഥലത്താണ് കൃഷിയിറക്കിയത്.

കുടുബശ്രീ ഏ.ഡി.എസ്., ഒരു ഹെക്ടർ സ്ഥലത്ത് ഇതിനകം സംയോജിത കൃഷിയും ആരംഭിച്ചിട്ടുണ്ട്.വാർഡ്‌ മെമ്പർ ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഏ.ഡി.എസ്. ചെയർപേഴ്സൺ സതി പുതുശ്ശേരി അധ്യക്ഷയായി.സി.ഡി.എസ്.ചെയർപേഴ്സൺ ഷീമ തറമൽ, ബാബു എം.എം., ഷൈജ കെ..കെ., രമ്യ കവണേരി, ശാന്ത എം.എം., ഷൈമ കെ., വിജി സി.കെ., സജില ആർ.പി., രേഷ്മ ഇ., സിന്ധു ഇല്ലത്ത്, മണ്ണിൽ വസന്ത എന്നിവർ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്