Categories
latest news

അഴിക്കോടൻ ദിനം; പുറമേരിയിൽ സി.പി.എം രക്തസാക്ഷി കുടുംബ സംഗമം

നാദാപുരം :അഴിക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം രക്തസാക്ഷി കുംബസംഗമം സംഘടിപ്പിച്ചി. കോൺഗ്രസ് രാഷ്ട്രീയ കൊലപാതകത്തിനെതിരേ സി.പി.എം. നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിലാണ് രക്തസാക്ഷി കുടുംബ സംഗമം നടത്തിയത് .

പുറമേരി കമ്യൂണിറ്റി ഹാളിൽ നടന്ന സംഗമം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ അധ്യക്ഷനായി. സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ, കൂടത്താംകണ്ടി സുരേഷ്, ടി.കെ. അരവിന്ദാക്ഷൻ, എം. സുമതി, പി.കെ. ബാലൻ, സി.എച്ച് മോഹനൻ, കെ.പി. വനജ, പി .പി. ചാത്തു, കെ.ടി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP